TopTop
Begin typing your search above and press return to search.

മറക്കാനാവാത്ത മഴവില്‍ ഗോള്‍; സുശാന്ത് മാത്യു ബൂട്ടഴിച്ചു

മറക്കാനാവാത്ത മഴവില്‍ ഗോള്‍; സുശാന്ത് മാത്യു ബൂട്ടഴിച്ചു

കേരള ഫുട്‌ബോളിന്റെ മിന്നും താരം സുശാന്ത് മാത്യു ബൂട്ടഴിച്ചു. നാല് വര്‍ഷം മുമ്പ് ആരാധകരെ ത്രസിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സിനായി മഴവില്‍ ഗോള്‍ സമ്മാനിച്ച സുശാന്ത് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് മലയാളി താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഒരു കാര്യത്തിനു വേണ്ടി എത്ര പരിശ്രമിക്കുന്നോ അത്ര തന്നെ വിഷമകരമായിരിക്കും അത് ഉപേക്ഷിക്കാന്‍ എന്ന് പറഞ്ഞു കൊണ്ടാണ് സുശാന്ത് തന്റെ വിരമിക്കല്‍ അറിയിച്ചത്. ഫുട്‌ബോള്‍ തനിക്ക് ഒരു കളി മാത്രമായിരുന്നില്ല അത് തന്റെ ജീവിതമായിരുന്നു. ഇത്രയും കാലം തനിക്ക് സ്വപ്നജീവിതമാണ് ഫുട്‌ബോള്‍ നല്‍കിയത്. താന്‍ കളിച്ച ക്ലബുകള്‍ക്കും തന്നെ പരിശീലിപ്പിച്ചവര്‍ക്കുമെല്ലാം നന്ദി പറയുന്നു എന്നും സുശാന്ത് മാത്യു പറഞ്ഞു.

ആദ്യമായി കളിച്ച ഡൈന അമ്പലവയല്‍ ക്ലബ് മുതല്‍ അവസാന ക്ലബായ ഗോകുലം കേരള എഫ് സിക്കു വരെ സുശാന്ത് പ്രത്യേകം നന്ദി പറഞ്ഞു. 38-കാരനായ മധ്യനിരതാരം കേരള ബ്ലാസ്റ്റേഴ്‌സ്, പുണെ സിറ്റി, ഗോകുലം കേരള ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. 1997-ല്‍ എഫ്.സി. കൊച്ചിനിലൂടെയായിരുന്നു തുടക്കം. വാസ്‌കോ ഗോവ, മഹീന്ദ്ര യുണൈറ്റഡ്, മോഹന്‍ ബഗാന്‍, ഈസ്റ്റ് ബാംഗള്‍, നെറോക്ക എഫ്.സി. എന്നീ ടീമുകളിലും അംഗമായിരുന്നു. ചെന്നൈയിന് എതിരായി സുശാന്ത് നേടി ലോങ് റേഞ്ചര്‍ ഇന്നും ഐ എസ് എല്‍ കണ്ട ഏറ്റവും മികച്ച ഗോളുകളില്‍ ഒന്നാണ്. കരിയറിന്റെ അവസാന കാലത്ത് ഗോകുലം കേരള എഫ് സിയുടെ ക്യാപ്റ്റനാകാനും സുശാന്തിനായിരുന്നു.


Next Story

Related Stories