TopTop
Begin typing your search above and press return to search.

'ആ ടീം മീറ്റിങ്ങുകള്‍ പെട്ടെന്ന് അവസാനിക്കുന്നവയായിരുന്നു'; ധോണിയെ കുറിച്ച് പാര്‍ഥിവ് പട്ടേല്‍

ആ ടീം മീറ്റിങ്ങുകള്‍ പെട്ടെന്ന് അവസാനിക്കുന്നവയായിരുന്നു; ധോണിയെ കുറിച്ച് പാര്‍ഥിവ് പട്ടേല്‍

ഐ.പി.എല്ലിന്റെ ആദ്യ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമായിരുന്നു പാര്‍ഥിവ് പട്ടേല്‍. ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ കളിച്ചതിന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് പാര്‍ഥിവ് പട്ടേല്‍. ധോണിയുടെ ടീം മീറ്റിങ്ങുകള്‍ വളരെ കുറച്ച് സമയം നീണ്ട് നിക്കുന്നവയായിരുന്നുവെന്നാണ് താരം പറയുന്നത്. തന്റെ ടീം അംഗങ്ങളെ കുറിച്ച് ധോണിക്ക് കൃത്യമായി അറിയമെന്നും അതുകൊണ്ടുതന്നെ ധോണിയുടെ ടീം മീറ്റിങ്ങുകള്‍ രണ്ട് മിനിറ്റിനുള്ളില്‍ അവസാനിക്കുമെന്നും പാര്‍ഥിവ് പറയുന്നു. സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍ഥിവ്.

'2008ലെ ഐ.പി.എല്‍ ഫൈനലില്‍ ധോണിയുടെ ടീം മീറ്റിങ് രണ്ട് മിനിറ്റിനുള്ളില്‍ അവസാനിച്ചു. 2019-ലും ഇങ്ങനെ തന്നെ ആയിരുന്നു. എന്താണ് കളിക്കളത്തില്‍ ചെയ്യേണ്ടതെന്നും ഓരോ താരങ്ങളില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്നും ധോണിക്ക് കൃത്യമായ ധാരണയുണ്ട്. ബൗളര്‍മാരേയും ബാറ്റ്‌സ്മാന്‍മാരേയും ഒരുപോലെ ഉള്‍പ്പെടുത്തി സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ടീമിനെ ഒരുക്കാനും ധോണിക്ക് അറിയാം.'' പാര്‍ഥിവ് പറയുന്നു. 'ഹസ്സി, ഫ്‌ളെമിങ്, ഹെയ്ഡന്‍ തുടങ്ങിയ താരങ്ങളെ നിരീക്ഷിച്ചാണ് ഞാന്‍ 2008-ല്‍ ക്രിക്കറ്റില്‍ ഒരുപാട് പുതിയ കാര്യങ്ങള്‍ പഠിച്ചത്. അവരെല്ലാം എങ്ങനെയാണ് വലിയ മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കിയെടുക്കും.' പാര്‍ഥിവ് കൂട്ടിച്ചേര്‍ത്തു. 2010 വരെ പാര്‍ഥിവ് ചെന്നൈയില്‍ കളിച്ചു. 2008-ലെ ആദ്യ സീസണില്‍ 13 മത്സരങ്ങള്‍ കളിച്ച പാര്‍ഥിവ് 302 റണ്‍സ് അടിച്ചെടുത്തു.

Next Story

Related Stories