TopTop
Begin typing your search above and press return to search.

ടെസ്റ്റ് ക്രിക്കറ്റാണ്‌ കഴിവും മാനസിക നിലയും പരീക്ഷിക്കുന്നത്; ക്രിസ് ഗെയ്ല്‍ പറയുന്നു

ടെസ്റ്റ് ക്രിക്കറ്റാണ്‌ കഴിവും മാനസിക നിലയും പരീക്ഷിക്കുന്നത്; ക്രിസ് ഗെയ്ല്‍ പറയുന്നു

ലോക ക്രിക്കറ്റിലെ തന്നെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍. ക്രിക്കറ്റിന്റെ പരിമിത ഓവര്‍ ഫോര്‍മാറ്റില്‍ ബൗളര്‍മാക്ക് കനത്തവെല്ലുവിളി ഉയര്‍ത്തുന്ന ഗെയ്ല്‍ ക്രിക്കറ്റിലെ ടി 20 സൂപ്പര്‍സ്റ്റാറാണ്. 2007 ലെ ലോക ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഉദ്ഘാടന മത്സരത്തില്‍ ടി 20 ക്രിക്കറ്റിലെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി നേടി ഗെയ്ല്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള നിരവധി ടി 20 ലീഗുകളില്‍ ഗെയ്ല്‍ കളിച്ചിട്ടുണ്ട്.ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റാണ് ശ്രേഷ്ഠമായതെന്ന് പറയുകയാണ് താരം.

ക്രിക്കറ്റില്‍ വെല്ലുവിളികള്‍ നിറഞ്ഞ ഫോര്‍മാറ്റാണ് ടെസ്റ്റ് ക്രിക്കറ്റ്, 5 ദിവസം ക്രിക്കറ്റ് കളിക്കുക എന്നത് വെല്ലുവിളിയാണ്. ഇത് കളിക്കളത്തിന് പുറത്ത് വെല്ലുവിളി ഏറ്റെടുക്കാനും നമ്മെ പ്രാപ്തമാക്കുന്നു. ബിസിസിഐ ടിവിയില്‍ മായങ്കിനും രാഹുലിനും ഒപ്പം സംസാരിക്കുകയായിരുന്നു ഗെയ്ല്‍. ടെസ്റ്റ് ക്രിക്കറ്റ് പല സമയം നമ്മെ പരീക്ഷിക്കും. കിടക്കാന്‍ പോവുമ്പോഴോ, കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോഴോ, നിങ്ങള്‍ എല്ലാം ചെയ്തത് അച്ചടക്കത്തോടെയാണെന്ന് ഉറപ്പാക്കണം. നമ്മള്‍ പ്രതിസന്ധി നേരിടുമ്പോഴും, പ്രതിസന്ധി ഘട്ടങ്ങളില്‍ നിന്ന് തിരിച്ചടിക്കുമ്പോഴും, ഗെയ്ല്‍ പറഞ്ഞു. നിങ്ങളുടെ കഴിവിന്റെ മൂര്‍ച്ച കൂട്ടാനും, മാനസികമായി കരുത്തരാവാനും ടെസ്റ്റ് ക്രിക്കറ്റ് യുവ താരങ്ങളെ സഹായിക്കും. സമര്‍പ്പണത്തോടെ, നിങ്ങള്‍ ചെയ്യുന്നതെന്താണോ അത് ആസ്വദിക്കുക. ക്രിക്കറ്റില്‍ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും നിങ്ങള്‍ക്കതിന്റെ ഗുണം ലഭിക്കുമെന്നും ക്രിസ് ഗെയ്ല്‍ പറഞ്ഞു. കരിയറിൽ 103 ടെസ്റ്റുകൾ കളിച്ച ഗെയ്ൽ അവസാനമായി അഞ്ച് ദിവസത്തെ ഫോർമാറ്റ് കളിച്ചത് 2014 ലാണ്.

To all you budding cricketers out there, the #UniverseBoss has a piece of advice for you.

Coming up soon on Open nets with @mayankcricket - Episode 4, feat. @lionsdenkxip Captain @klrahul11 and Universe Boss @henrygayle 🙌🙌 pic.twitter.com/DVmgOKoEQ8
— IndianPremierLeague (@IPL) June 23, 2020

Next Story

Related Stories