TopTop
Begin typing your search above and press return to search.

'എന്നെ എന്തിന് വയസനായി കാണുന്നു'; ഇന്ത്യക്കായി വീണ്ടും പന്തെറിയാനാവുമെന്ന് ഹര്‍ഭജന്‍ സിങ്

എന്നെ എന്തിന് വയസനായി കാണുന്നു; ഇന്ത്യക്കായി വീണ്ടും പന്തെറിയാനാവുമെന്ന് ഹര്‍ഭജന്‍ സിങ്

ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി തനിക്ക് വീണ്ടും പന്തെറിയാനാവുമെന്ന് ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. എന്നെ ഒരു വയസനായി കാണുന്നതുകൊണ്ടാണ് എന്നെ അവര്‍ ടീമിലേക്ക് പരിഗണിക്കാത്തത്. എന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ അണിനിരക്കുന്ന ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താനായാല്‍ എനിക്ക് ഇനിയും ഇന്ത്യക്കായി കളിക്കാനാകുമെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. 2016 മാര്‍ച്ചിലാണ് ഹര്‍ഭജന്‍ സിങ് ഇന്ത്യക്കായി അവസാനമായി കളിച്ചത്. 2017 മുതല്‍ ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലോ ആഭ്യന്തര ക്രിക്കറ്റിലോ 39കാരനായ ഹര്‍ഭജന്‍ കളിച്ചിട്ടില്ല.

എന്നെ ഒരു വയസനായി കാണുന്നതു കൊണ്ടാണ് ഇന്ത്യന്‍ ടീമിലേക്ക് ഇപ്പോള്‍ പരിഗണിക്കാത്തത്. എന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ അണിനിരക്കുന്ന ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താനായാല്‍ എനിക്ക് ഇനിയും ഇന്ത്യക്കായി കളിക്കാനാവും. കാരണം ബൗളര്‍മാര്‍ക്ക് ഏറ്റവും വെല്ലുവിളിയുയര്‍ത്തുന്ന ടൂര്‍ണമെന്റാണ് ഐപിഎല്‍. ഗ്രൗണ്ടുകളുടെ വലിപ്പക്കുറവും ലോകത്തിലെ മികച്ച താരങ്ങളുടെ സാന്നിധ്യവുമാണ് ഐപിഎല്ലിന് മികച്ചതാക്കുന്നതെന്നും ഹര്‍ഭജന്‍ പറഞ്ഞു. 'ഐപിഎല്ലില്‍ പവര്‍ പ്ലേകളിലും മധ്യ ഓവറുകളിലും ഞാന്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞിട്ടുമുണ്ട് ഹര്‍ഭജന്‍ പറഞ്ഞു.

രാജ്യാന്തര ക്രിക്കറ്റില്‍ എല്ലാ ടീമുകള്‍ക്കും ഐപിഎല്‍ ടീമുകളുടെ മികവില്ല. ഇന്ത്യക്കും ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയക്കും മികച്ച ബാറ്റിംഗ് ലൈനപ്പുണ്ട്. എന്നാല്‍ മറ്റ് ടീമുകളുടെ സ്ഥിതി അതല്ല. ഐപിഎല്ലില്‍ ജോണി ബെയര്‍‌സ്റ്റോയെയും ഡേവിഡ് വാര്‍ണറെയും പുറത്താക്കാന്‍ എനിക്ക് കഴിയുമെങ്കില്‍ എന്തുകൊണ്ട് രാജ്യാന്തര ക്രിക്കറ്റില്‍ അതിന് കഴിയില്ലെന്നും ഹര്‍ഭജന്‍ ചോദിച്ചു.


Next Story

Related Stories