TopTop
Begin typing your search above and press return to search.

'എന്ത് അടിസ്ഥാനത്തിലാണ് ഓസ്‌ട്രേലിയക്ക് ഒന്നാം റാങ്കിംഗ് ലഭിച്ചത്'; ചോദ്യം ഉന്നയിച്ച് ഗൗതം ഗംഭീര്‍

എന്ത് അടിസ്ഥാനത്തിലാണ് ഓസ്‌ട്രേലിയക്ക് ഒന്നാം റാങ്കിംഗ് ലഭിച്ചത്; ചോദ്യം ഉന്നയിച്ച് ഗൗതം ഗംഭീര്‍

ഓസ്ട്രേലിയന്‍ ടീമിന് ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നല്‍കിയതിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. റാങ്കിംഗില്‍ ടിം പെയ്ന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയ ഇന്ത്യയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ടീം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്തെത്തി. എന്തിന്റെ അടിസ്ഥാനത്തിലാണ് ഓസ്ട്രേലിയക്ക് ഐ.സി.സി ഒന്നാം റാങ്ക് നല്‍കിയതെന്നാണ് ഗംഭീറിന്റെ ചോദ്യം.

സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്രിക്കറ്റ് കണക്റ്റഡ് ചാറ്റ് ഷോയില്‍ സംസാരിച്ച ഗംഭീര്‍ ഐസിസി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് മാനദണ്ഡത്തെ വിമര്‍ശിച്ച് സംസാരിച്ചു. ഓസ്‌ട്രേലിയ വിദേശ പരമ്പരകളില്‍ മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്നും അതെ സമയം ഇന്ത്യ വിദേശ പരമ്പരകളില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെന്നും ഗംഭീര്‍ പറഞ്ഞു. ഇന്ത്യ ഓസ്‌ട്രേലിയയില്‍ പരമ്പര ജയിച്ച കാര്യവും ഗംഭീര്‍ ഓര്‍മിപ്പിച്ചു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മത്സരാധിഷ്ഠിത ടീമാണ് ഇന്ത്യ. ''' അതെ, തികച്ചും. 100 ശതമാനം മൊത്തത്തിലുള്ള പരമ്പരകള്‍ പരിേശാധിച്ചാല്‍ ഇന്ത്യ സ്വന്തം നാട്ടില്‍ വിജയം കണ്ടെത്തിയെങ്കിലും വിദേശത്ത് തോല്‍വികള്‍ ഉണ്ടായി. എന്നാല്‍ ഓസിസിനെതിരെ അവരുടെ നാട്ടില്‍ വിജയിച്ചു. അവര്‍ ദക്ഷിണാഫ്രിക്കയില്‍ ഒരു ടെസ്റ്റ് നേടി, ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് മത്സരത്തില്‍ വിജയിച്ചു ... പല രാജ്യങ്ങളും അത് ചെയ്തിട്ടില്ല, ''അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിദേശ പര്യടനങ്ങളില്‍ ഓസ്ട്രേലിയയുടേത് മികച്ച പ്രകടനം അല്ലായിരുന്നു. ''എന്നെ സംബന്ധിച്ച് ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയയ്ക്ക് ഏന്തടിസ്ഥാനത്തിലാണ് നിങ്ങള്‍ ഒന്നാം റാങ്ക് നല്‍കിയിരിക്കുന്നത്? ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ 42 മാസത്തിനുശേഷമാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് നിന്ന് താഴെ പോകുന്നത്. ന്യൂസിലാന്‍ഡ് പര്യടനത്തിലെ തോല്‍വിയാണ് ഇന്ത്യക്ക് ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയത്. ഓസ്ട്രേലിയന്‍ പര്യടനം നടക്കാന്‍ താരങ്ങളെ 14 ദിവസം ക്വറന്റൈന്‍ ചെയ്യാനുള്ള ബി.സി.സി.ഐ നടപടിയെ ഗൗതം ഗംഭീര്‍ അഭിനന്ദിച്ചു.


Next Story

Related Stories