TopTop
Begin typing your search above and press return to search.

തിരുവനന്തപുരം ട്വന്റി 20 - വെസ്റ്റ് ഇന്‍ഡീസിന് വിജയലക്ഷ്യം 171

തിരുവനന്തപുരം ട്വന്റി 20 - വെസ്റ്റ് ഇന്‍ഡീസിന് വിജയലക്ഷ്യം 171

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് വിജയലക്ഷ്യം 171. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 170 റണ്‍സെടുത്തത്. സഞ്ജു സാംസണെ ഇന്നും കളിപ്പിച്ചില്ല. 30 പന്തില്‍ 54 റണ്‍സെടുത്ത ശിവം ദുബെയാണ് ഇന്ത്യയെ മെച്ചപ്പെട്ട നിലയിലത്തിച്ചത്. നാല് സിക്‌സും മൂന്ന് ഫോറും അടക്കമാണ് ശിവം ദുബെ 54 റണ്‍സെടുത്തത്. ഋഷഭ് പന്ത് 22 പന്തില്‍ 33 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മൂന്ന് ഫോറും ഒരു സിക്‌സും അടങ്ങുന്നതാണ് ഋഷഭ് പന്തിന്റെ ഇന്നിംഗ്‌സ്.

ശിവം ദുബെയുടെ അഞ്ചാമത്തെ ട്വന്റി 20 മത്സരമാണിത്. മൂന്നാം നമ്പറിലാണ് ശിവം ദുബെ ഇറങ്ങിയത്. കിറോണ്‍ പൊള്ളാഡിന്റെ ഒരു ഓവറില്‍ ശിവം മൂന്ന് സിക്‌സടിച്ചു. ക്യാപ്റ്റന്‍ വിരാട് കോഹ്ലി 17 പന്തില്‍ രണ്ട് ഫോറുകളടക്കം 19 റണ്‍സ് നേടി പുറത്തായി. 11 റണ്‍സ് നേടിയ ഓപ്പണര്‍ കെ എല്‍ രാഹുല്‍ രണ്ടാമത്തെ ഓവറില്‍ പുറത്തായി. വിന്‍ഡീസ് ബൗളര്‍മാര്‍ നല്‍കിയ 18 എക്‌സ്ട്രാ റണ്‍സ് ഇന്ത്യക്ക് അനുഗ്രഹമായി.

കഴിഞ്ഞ മത്സരത്തില്‍ 3.4 ഓവറില്‍ 60 റണ്‍സ് വഴങ്ങിയ ക്യാപ്റ്റന്‍ കെസറിക് വില്യംസ് ഇത്തവണ 30 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. കഴിഞ്ഞ മത്സരത്തില്‍ വില്യംസിനെ സിക്‌സറടിച്ച കോഹ്ലി അത് ഗ്രൗണ്ടില്‍ ആഘോഷിച്ചിരുന്നു. കോഹ്ലിയെ പുറത്താക്കിയാണ് വില്യംസ് ഇന്ന് മറുപടി നല്‍കിയത്. കഴിഞ്ഞ മത്സരത്തില്‍ വില്യംസിനെ പരിഹസിച്ച കോഹ്ലിയെ തിരിച്ച് കളിയാക്കാന്‍ വിന്‍ഡീസ് കളിക്കാര്‍ ശ്രമിച്ചെങ്കിലും വില്യംസ് മിണ്ടാതിരിക്കാന്‍ ആംഗ്യം കാണിച്ച് ഇത് തടഞ്ഞു.

Next Story

Related Stories