TopTop
Begin typing your search above and press return to search.

കോവിഡ് 19;ക്രിക്കറ്റിലെ ഈ മാറ്റം ബൗളര്‍മാര്‍ക്ക് തിരിച്ചടിയാകും, പന്ത് വരുതിയിലാക്കാന്‍ ഇനി എന്ത് ചെയ്യും?

കോവിഡ് 19;ക്രിക്കറ്റിലെ ഈ മാറ്റം ബൗളര്‍മാര്‍ക്ക് തിരിച്ചടിയാകും, പന്ത് വരുതിയിലാക്കാന്‍ ഇനി എന്ത് ചെയ്യും?

കോവിഡ് 19 ന്റെ വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ അവസാനിച്ച് മൈതാനങ്ങള്‍ ഉണര്‍ന്ന് മത്സരങ്ങള്‍ ആരംഭിക്കുമ്പോര്‍ ഏറ്റവും കൂടുതല്‍ അത് ബാധിക്കുന്നത് ക്രിക്കറ്റിനെ തന്നെയാകും. കൊറോണ വൈറസ് വ്യാപനം മനുഷ്യന്റെ സ്രവങ്ങളിലൂടെയാണ് എന്നത് കൊണ്ട് തന്നെ മത്സരങ്ങള്‍ തുടങ്ങുമ്പോള്‍ വെല്ലുവിളി നേരിടുന്നത് ക്രിക്കറ്റിലെ ബൗളര്‍മാരാകും.

പന്ത് തിളങ്ങാനായി ഉമിനീര്‍ ഉപയോഗിക്കുന്ന ബൗളര്‍മാര്‍ ക്രിക്കറ്റില്‍ സാധാരണ കാഴ്ചയാണ്. എന്നാല്‍ കോവിഡ്19ന് ശേഷം അവര്‍ പരിശീലനത്തിലടക്കം മാറ്റങ്ങള്‍ കൊണ്ടു വരേണ്ടി വരും. ബിസിസിഐ അടക്കം ഇക്കാര്യത്തില്‍ നേരത്തെ സൂചന നല്‍കിയിരുന്നു. ഈ മാറ്റം ബാറ്റ്സ്മാന്‍മാര്‍ക്ക് മൈതാനത്ത് അനുകൂല സാഹചര്യങ്ങള്‍ ഒരുക്കുമെന്നതും ഉറപ്പാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഉമിനീര്‍ ഉപയോഗിച്ച് പന്തിന് തിളക്കം കൂട്ടുന്ന പ്രവണത അവസാനിപ്പിക്കേണ്ടി വരുമെന്ന് മുന്‍ പേസര്‍മാരായ വെങ്കിടേഷ് പ്രസാദ്, പ്രവീണ്‍ കുമാര്‍, ജാസന്‍ ഗില്ലെസ്പി എന്നിവര്‍ വ്യക്തമാക്കുന്നു.

മറ്റുള്ളവരുടെ സുരക്ഷ മുന്‍നിര്‍ത്തി കുറച്ച് കാലത്തേക്കെങ്കിലും പിന്തില്‍ ഉമിനീര്‍ ഉപയോഗിച്ച് തിളക്കം വരുത്തുന്ന പ്രവണത ബൗളര്‍മാര്‍ നിര്‍ത്തേണ്ടി വരും. വിയര്‍പ്പ് മാത്രം ഉപയോഗിച്ച് തിളക്കം വരുത്തേണ്ടി വരുമെന്ന് വെങ്കിടേഷ് പ്രസാദ് പറയുന്നു. കാറ്റിന്റെ പിന്‍ബലത്തില്‍ പന്ത് സ്വിങ് ചെയ്യിക്കുകയാണ് വേണ്ടതെന്നും പ്രസാദ് വ്യക്തമാക്കി. ഉമിനീര്‍ തന്റെ ബൗളിങിന് ഏറെ സഹായകരമായിരുന്നുവെന്ന് മികച്ച സിങ് ബൗളറായ പ്രവീണ്‍ കുമാറും പറയുന്നു. കോവിഡ് കാലത്തിന് ശേഷം പന്തിന് തിളക്കം കൂട്ടാന്‍ മറ്റ് വഴികള്‍ ആലോചിക്കേണ്ടി വരും. ബൗളിങ് ഓപണ്‍ ചെയ്യേണ്ടി വരുമ്പോള്‍ ഇത്തരത്തിലുള്ള രീതികള്‍ ഒരുപാട് ഉപകാരപ്പെടാറുണ്ട്. ക്രിക്കറ്റിലടക്കം മാറ്റങ്ങള്‍ ഇനി സംഭവിക്കുമെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. ഈ വിഷയം തമാശയായി തള്ളിക്കളയേണ്ടതല്ലെന്നും ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണെന്നും ഓസ്ട്രേലിയന്‍ പേസര്‍ ജാസന്‍ ഗില്ലെസ്പി പറഞ്ഞു. ഇക്കാര്യത്തില്‍ പുതിയ വഴികള്‍ തേടേണ്ടതുണ്ടെന്നും ഗില്ലെസ്പി പറഞ്ഞു.

Next Story

Related Stories