TopTop
Begin typing your search above and press return to search.

ബുംറയും ഷമിയുമില്ല; ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ച് ബൗളിംഗ് പ്രകടനങ്ങള്‍

ബുംറയും ഷമിയുമില്ല; ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ച് ബൗളിംഗ് പ്രകടനങ്ങള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗി(ഐപിഎല്‍)ന്റെ കഴിഞ്ഞ 12 പതിപ്പുകളിലും കൂടുതലും ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുന്ന ബാറ്റസ്മാന്‍മാരെയാണ് ആരാധകര്‍ കണ്ടത്. ദൂരം കുറഞ്ഞ ബൗണ്ടറികള്‍ എല്ലാം ഐപിഎല്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അനുകൂലമായി മാറി. എന്നാല്‍ ഐപിഎലിലെ ചെറിയ സാധ്യതകള്‍ ഉപേയാഗിച്ച് ബാറ്റ്‌സ്മാന്‍മാര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ച ബൗളര്‍മാരുമുണ്ട്. എന്നാല്‍ ഇക്കൂട്ടത്തില്‍ ഇന്ത്യയുടെ സൂപ്പര്‍ ബൗളര്‍മാരായ ജസ്പ്രിത് ബുംറയോ മൊഹമ്മദ് ഷമിയോ ഭുവനേശ്വര്‍ കുമാറോ ഇല്ല.

പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് കരീബിയന്‍ ബൗളറായ അല്‍സാരി ജോസഫാണ്.

2019 ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സ് താരമായ അല്‍സാരി സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ നേടിയ 6/12 ബൗളിംഗ് പ്രകടനമാണ് ഐപിഎലില്‍ ചരിത്രമായത്. മത്സരത്തില്‍ മുംബൈ ഉയര്‍ത്തിയ 137 റണ്‍സ് പിന്‍തുടര്‍ന്ന സണ്‍റൈസേഴസ് അല്‍സാരിയുടെ ബൗളിംഗ് ആക്രമണത്തില്‍ നിലംപരിശാകുകയായിരുന്നു. 17.4 ഓവറില്‍ 96 റണ്‍സിന് സണ്‍റൈസേഴ്‌സ് ഹൈദരബാദ് ഓള്‍ ഔട്ടായി. ഒരു മെയ്ഡിന്‍ ഓവര്‍ ഉള്‍പ്പെടെ 12 റണ്‍സ് വിട്ട് കൊടുത്ത് ആറ് വിക്കറ്റ് നേടിയ അല്‍സാരിയുടെ പ്രകടനം ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമായി. എന്നാല്‍ പരിക്കിനെ തുടര്‍ന്ന താരം പുറത്തായതോടെ സീസണില്‍ മുംബൈക്ക് തിരിച്ചടിയായി.

ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത് പാക്ക് താരം സൊഹൈല്‍ തന്‍വീറാണ്. 2008 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന തന്‍വീര്‍ 6/14 ബൗളിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്. 2008 ല്‍ ചെന്നൈക്കെതിരായ മത്സരത്തില്‍ നിര്‍ണായക വിക്കറ്റായ പാര്‍ഥീവ് പട്ടേല്‍, സ്റ്റീഫന്‍ ഫ്‌ളമിംഗ്, വിദ്യുത് ശിവരാമകൃഷ്ണന്‍, ആല്‍ബി േമാര്‍ക്കല്‍, മുത്തയ്യ മുരളീധരന്‍, മഖായ എന്‍ടിനി എന്നിവരെയാണ് തന്‍വീര്‍ പുറത്താക്കിയത്. മത്സരത്തില്‍ 109 റണ്‍സിന് ചെന്നൈ പുറത്തായപ്പോള്‍ രാജസ്ഥാന്‍ 34 പന്തുകള്‍ ബാക്കി നില്‍ക്കെ എട്ട് വിക്കറ്റ് വിജയം സ്വന്തമാക്കി. 11 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച തന്‍വീറിന് 22 വിക്ക് നേട്ടമാണ് സ്വന്തമാക്കിയത്. ഷെയ്ന്‍ വോന്‍ നാകനായ രാജസ്ഥാന്‍ റോയല്‍സിന്റെ കിരീട നേട്ടത്തില്‍ തന്‍വീര്‍ നിര്‍ണായ പങ്ക് വഹിച്ചു.

ഓസീസ് താരം ആദം സാംമ്പയാണ് പട്ടികയില്‍ മൂന്നാമന്‍. 6/19 ആയിരുന്നു താരത്തിന്റെ ബൗളിംഗ് പ്രകടനം. 2016 സീസണില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്ിസിന് വേണ്ടി ഇറങ്ങിയ താരം സണ്‍റൈസേഴസ് ഹൈദരബാദിനെതിരെയുള്ള മത്സരത്തിലാണ് തിളങ്ങിയത്. വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ 19 റണ്‍സ് വഴങ്ങി കെയ്ന്‍ വില്ല്യംസണ്‍, യുവരാജ് സിംഗ്, മൊയ്‌സെസ് ഹെന്റിക്‌സ്, ദീപക് ഹൂഡ, നമാന്‍ ഓജ, ഭുവനേഷ്വര്‍ കുമാര്‍, എന്നിവരുടെ വിക്കറ്റുകള്‍ എടുത്ത് സണ്‍റൈസേഴ്‌സിന്റെ മധ്യനിരയെ തകര്‍ത്തു. മത്സരത്തില്‍ എട്ട് വിക്കറ്റിന് 137 റണ്‍സൊണ് സണ്‍റൈസേഴ്‌സ് സ്‌കോര്‍ ചെയ്തത്. എന്നാല്‍ മത്സരത്തില്‍ സൂപ്പര്‍ ജയന്റ്‌സ് നാല് റണ്‍സിന് പരാജയപ്പെട്ടു.

ഇന്ത്യന്‍ താരമായ അനില്‍ കുബ്ലെയും പട്ടികയില്‍ ഇടം നേടി. 2009 സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി ഇറങ്ങിയ താരം രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരത്തില്‍ 5/5 ബൗളിംഗ് മികവ് പുറത്തെടുത്തു. ഏറെ പരിചയ സമ്പന്നനായ കുബ്ലെ 3.1 ഓവര്‍ എറിഞ്ഞ് അഞ്ച് റണ്‍സ് വഴങ്ങിയപ്പോള്‍ ഒരു മെയ്ഡിനടക്കം അഞ്ച് വിക്കറ്റുകളാണ് നേടിയത്. യൂസഫ് പത്താന്‍, രവീന്ദ്രജഡേജ, ഷെയ്ന്‍ വോണ്‍, മുനാഫ് പട്ടേല്‍, കമ്രാന്‍ ഖാന്‍, എന്നിവരുടെ വിക്കറ്റുകളാണ് കുബ്ലെ നേടിയത്. മത്സരത്തില്‍ ബാംഗ്ലൂര്‍ വിജയിച്ചു.

അഞ്ചാം സ്ഥാനത്ത് ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ താരമായിരുന്ന ഇഷാന്ത് ശര്‍മ്മയാണ്. 2011 സീസണില്‍ കൊച്ചി ടസ്‌ക്കേഴ്‌സിനെതിരെ 12 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് താരം നേടിയത്. മൂന്ന് ഓവര്‍ എറിഞ്ഞ ഇശാന്ത് ടസ്‌ക്കേഴ്‌സിന്റെ മഹേള ജയവര്‍ധന, പാര്‍ഥീവ് പട്ടേല്‍, റൈഫി ഗോമസ്, ബ്രാഡ് ഹോഡ്ജ്, കേദാര്‍ ജാദവ് എന്നിവരുടെ വിക്കറ്റുകള്‍ നേടി. മത്സരത്തില്‍ നാല് ബാറ്റ്‌സമാന്‍മാരെയും അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് പുറത്താക്കിയാണ് ടീമിന് വിജയമൊരുക്കിയത്.


Next Story

Related Stories