TopTop
Begin typing your search above and press return to search.

കൊറോണ വൈറസിനെ പരിഹസിച്ചു, സംഭവം വംശീയ അധിക്ഷേപമായി; ഇംഗ്ലണ്ട് താരത്തിന് വിലക്ക്

കൊറോണ വൈറസിനെ പരിഹസിച്ചു, സംഭവം വംശീയ അധിക്ഷേപമായി; ഇംഗ്ലണ്ട് താരത്തിന് വിലക്ക്

കൊറോണ വൈറസിനെ പരിഹസിച്ച ടോട്ടനം ഹോസ്പറിൻ്റെ ഇംഗ്ലണ്ട് താരം ഡെലെ ആലെക്ക് വിലക്കേര്‍പ്പെടുത്തി. ടോട്ടനം മൈതാനത്ത് ഈ മാസം 19 ന് യുനൈറ്റഡിനെതിരെ നടക്കുന്ന മത്സരത്തില്‍ നിന്നാണ്‌ താരത്തെ വിലക്കിയത്. എഫ്എ റൂള്‍ ഇ 3 ചട്ടം പ്രകാരം ബോധവത്കരണ ക്ലാസില്‍ പങ്കെടുക്കുകയും 50,000 പൗണ്ട് പിഴയായി അടക്കാനും നിര്‍ദേശമുണ്ട്. ഫെബ്രുവരിയില്‍ സ്നാപ്ചാറ്റില്‍ വിവാദ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഡെലെ ആലെക്ക് ഒരു മത്സരത്തില്‍ സസ്പെന്‍ഷന്‍ ഏര്‍പ്പെടുത്തിയിരുന്നു. സംഭവം വിവാദമായതോടെ താരം അന്ന് തന്നെ മാപ്പ് പറഞ്ഞിരുന്നു.

ഹീത്രു വിമാനത്താവളത്തില്‍ ദുബായ് ഫ്ളൈറ്റിന് കാത്ത് നില്‍ക്കുമ്പോഴാണ് ഏഷ്യന്‍ വംശജനായ വ്യക്തിയെ ചൂണ്ടിക്കാട്ടി കൊറോണ വൈറസിന്റെ ആളുകള്‍ തന്റെ അരികിലെത്തിയെന്ന കാപ്ഷനോടെ മാസ്‌ക് ധരിച്ചു സാനിറ്റൈസര്‍ ബോട്ടില്‍ ഉയര്‍ത്തിക്കാണിക്കുന്ന വീഡിയോ താരം പകര്‍ത്തിയത്. ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിന്റെ വാഹകരായി ഏഷ്യക്കാരെ ചിത്രീകരിക്കുന്ന വംശീയ വീഡിയോയായി ഇത് ചര്‍ച്ച ചെയ്യപ്പെട്ടു. ക്ലബ് പരിശീലകന്‍ ഹൊസെ മൗറീഞ്ഞോ ആലെയുടെ നടപടിയെ വിമര്‍ശിച്ചിരുന്നു. ക്ലബ്ബ് മാനേജ്മെന്റും വീഡിയോയെ അപലപിച്ചു.

ടോട്ടനം താരം വംശീയമായി അധിക്ഷേപിക്കുകയല്ല മറിച്ച് വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തിയാണ് ചെയ്തതെന്നും എഫ്എയുടെ വ്യക്തമാക്കുന്നു. വംശീയമായ ചിന്തയോടെ ചെയ്ത വീഡിയോ അല്ല അത്. തമാശ മാത്രമായിരുന്നു ഉദ്ദേശിച്ചത്. അതില്‍ എവിടെ മാപ്പ് പറയാനും തയാറാണ്. ഞാന്‍ മനപ്പൂര്‍വം ചെയ്തതല്ലെന്ന് അഭിപ്രായപ്പെട്ട എഫ് എയോട് നന്ദിയുണ്ട്- ഡെലെ ആലെ പറഞ്ഞു.

Next Story

Related Stories