TopTop

ജോഫ്ര ആര്‍ച്ചറെ വംശീയമായി അധിക്ഷേപിച്ചു; ആരാധകന് രണ്ട് വര്‍ഷം വിലക്ക്

ജോഫ്ര ആര്‍ച്ചറെ വംശീയമായി അധിക്ഷേപിച്ചു; ആരാധകന് രണ്ട് വര്‍ഷം വിലക്ക്

ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറിനെ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ ആരാധകന് വിലക്ക്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇംഗ്ലണ്ടിന്റെ ന്യൂസിലന്‍ഡ് പര്യടനത്തിനിടെയായിരുന്നു വിവാദമായ സംഭവം അരങ്ങേറിയത്. ആര്‍ച്ചറിനെ വംശീയമായി അധിക്ഷേപിച്ചതായി സമ്മതിച്ച 28 കാരനെ ന്യൂസിലാന്റില്‍ അന്താരാഷ്ട്ര, ആഭ്യന്തര ഗെയിമുകളില്‍ പങ്കെടുക്കുന്നതിന് രണ്ട് വര്‍ഷത്തേക്കാണ് വിലക്കിയത്. ആര്‍ച്ചറുടെ പരാതിയെ തുടര്‍ന്ന് സിസിടിവി പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

സംഭവത്തിന് ശേഷം ആര്‍ച്ചറിനോട് മാപ്പ് ചോദിച്ച ന്യൂസിലന്‍ഡ് ക്രിക്കറ്റ് ഇത്തരം പെരുമാറ്റം പൂര്‍ണ്ണമായും അംഗീകരിക്കാനാവില്ലെന്നും ഒരിക്കല്‍ കൂടി മാപ്പ് പറയുന്നതായും അറിയിച്ചു. ''ഓക്ലാന്‍ഡിലെ 28 കാരനുമായി പോലീസ് സംസാരിച്ചു. അപമാനകരമായ ഭാഷ ഉപയോഗിച്ചതിന് അദ്ദേഹത്തിന് വാക്കാലുള്ള മുന്നറിയിപ്പ് നല്‍കി. 2022 വരെ ന്യൂസിലാന്റിലെ എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങളില്‍ നിന്നും വിലക്കുന്നതായി കത്തെഴുതിയിട്ടുണ്ട്. എന്നാല്‍ കുറ്റവാളിയുടെ തിരിച്ചറിയുന്ന വിവരങ്ങള്‍ വെളിപ്പെടുത്തുകയില്ലെന്ന് ന്യൂസിലാന്റ് ക്രിക്കറ്റ് വക്താവ് അറിയിച്ചു. വിലക്കിന്റെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ വേദിയില്‍ നിന്ന് നീക്കം ചെയ്യുമെന്നും തുടര്‍ന്നുള്ള പോലീസ് നടപടികള്‍ക്ക് വിധേയനാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബേ ഓവലില്‍ നടന്ന ആദ്യ ടെസ്റ്റിന്റെ അവസാന ദിനം പുറത്തായ ശേഷം ഡ്രസിംഗ് റൂമിലേക്ക് മടങ്ങവേയാണ് ആരാധകന്‍ ആര്‍ച്ചറെ വംശീയമായി അപമാനിച്ചത്. സംഭവം മത്സരശേഷം ആര്‍ച്ചര്‍ ട്വിറ്ററില്‍ വെളിപ്പെടുത്തിയതോടെ ന്യൂസിലന്‍ഡ് ബോര്‍ഡും പൊലീസും അന്വേഷണം ആരംഭിക്കുകയായിരുന്നു. ''എന്റെ ടീമിനെ പരാജയത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കാണികളില്‍ ഒരാളില്‍ നിന്ന് വംശീയാധിക്ഷേപമുണ്ടായത് വേദനിപ്പിക്കുന്നു. അയാള്‍ ഒഴികെയുള്ള കാണികള്‍ അതിശയപ്പെടുത്തി എന്നായിരുന്നു ആര്‍ച്ചറുടെ ട്വീറ്റ്.


Next Story

Related Stories