TopTop
Begin typing your search above and press return to search.

മദ്യത്തിനും മയക്ക് മരുന്നിനും അടിമപ്പെട്ടു, വിഷാദരോഗം ബാധിച്ചു, ലോക ഹെവിവെയ്റ്റ് ചാമ്പ്യനായ ടൈസണ്‍ ഫ്യൂറി

മദ്യത്തിനും മയക്ക് മരുന്നിനും അടിമപ്പെട്ടു, വിഷാദരോഗം ബാധിച്ചു, ലോക ഹെവിവെയ്റ്റ് ചാമ്പ്യനായ ടൈസണ്‍ ഫ്യൂറി

ലോക ബോക്സിങ് കൗണ്‍സില്‍ ഹെവിവെയ്റ്റ് ചാമ്പ്യന്‍ കിരീടം സ്വന്തമാക്കിയിരിക്കുകയാണ് ബ്രിട്ടന്റെ ടൈസണ്‍ ഫ്യൂറി. നിലവിലെ ചാമ്പ്യന്‍ അമേരിക്കയുടെ ഡിയേന്‍ടയ് വൈല്‍ഡറെ ഇടിച്ചിട്ടാണ് താരത്തിന്റെ നേട്ടം. ഏഴ് റൗണ്ട് നീണ്ട പോരാട്ടത്തിലാണ് ഫ്യൂറിയുടെ ജയം. 2018ല്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ മത്സരം സമനിലയിലാണ് കലാശിച്ചത്.

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ വൈതന്‍ഷാവെയില്‍ 1988 ല്‍ ജനിച്ച ടൈസണ്‍ ലൂക്ക് ഫ്യൂറി മാസം തികയാതെയാണ് ജനിച്ചത്. അന്ന് ഒരു പൗണ്ടില്‍ താഴെ മാത്രം ഭാരം ഉണ്ടായിരുന്നു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വിധി എഴുതി. എന്നാല്‍ മാതാപിതാക്കളുടെ പ്രാര്‍ത്ഥനയുടെയും ധൈര്യത്തിന്റെയും മികച്ച പരിചരണത്തിന്റെയും ഫലമായി കുട്ടി ജീവിതത്തിലേക്ക് തിരിച്ച് വന്നു. കുട്ടിയുടെ അത്ഭുതപ്പെടുത്തുന്ന അതിജീവനത്തെ തുടര്‍ന്ന് അന്നത്തെ ലോക ഹെവിവെയ്റ്റ് ചാമ്പ്യനായ മൈക്ക് ടൈസന്റെ പേരില്‍ നിന്ന് പിതാവ് ജോണ്‍ അദ്ദേഹത്തിന് ടൈസണ്‍ എന്ന് പേരിട്ടു. തന്റെ മകന്‍ ഈ പേര് അര്‍ത്ഥവത്താക്കുമെന്നും ആശുപത്രി ജീവനക്കാര്‍ക്ക് ആ പിതാവ് വാക്ക് കൊടുത്തു. ലോക ചാമ്പ്യനായി വ്ളാഡിമിര്‍ ക്ലിറ്റ്സ്‌കോയെ അമ്പരപ്പിച്ച ടൈസണ്‍ 2015 നവംബറില്‍ ആ പ്രവചനം നിറവേറ്റി.

ഒരു ഘട്ടത്തില്‍ ലഹരിക്ക് അടിമപ്പെട്ടതിനെ തുടര്‍ന്ന് താരത്തിന് കരിയറില്‍ വലിയ തിരിച്ചടികളാണ് നേരിടേണ്ടി വന്നത്. കൊക്കെയ്ന്‍ ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ടൈസണിന്റെ കരിയര്‍ പ്രതിസന്ധിയിലായി. താരത്തിന്റെ ലോക കിരീടങ്ങള്‍ തിരിച്ചെടുത്തു. ലോക ബോക്സിങ് അസോസിയേഷന്‍ (ഡബ്ല്യുബിഎ), ലോക ബോക്സിങ് ഫെഡറേഷന്‍ (ഡബ്ല്യുബിഎഫ്), ഐബിഒ കിരീടങ്ങളാണ് ഫ്യൂറിക്ക് നഷ്ടമായത്. ബ്രിട്ടീഷ് ബോക്സിങ് കണ്‍ട്രോള്‍ ബോര്‍ഡ് താരത്തിന്റെ ബോക്സിങ് ലൈസന്‍സും റദ്ദാക്കി. ലോക കിരീടം നിലനിര്‍ത്താന്‍ 2016ല്‍ ഉക്രെയിന്റെ വ്ളാദിമീര്‍ ക്ലിറ്റ്സ്‌കോയുമായി മത്സരം നിശ്ചയിച്ചിരുന്നു. മാനിസകാരോഗ്യം ശരിയെല്ലെന്നു ചൂണ്ടിക്കാട്ടി ഫ്യൂറി മത്സരത്തില്‍ നിന്ന് പിന്മാറി. കൊക്കെയ്‌നും മദ്യത്തിനും അടിമയായി താരത്തിന്റെ ശരീര ഭാരം 28½ ല്‍ കൂടുതല്‍ സ്‌റ്റോണിലേക്ക് ഉയര്‍ന്നു. പിന്നീടാണ് കടുത്ത വിഷാദ രോഗം താരത്തെ പിടികൂടിയത്. ഒരു ഘട്ടത്തില്‍ അദ്ദേഹം ഒരു ദിവസം 18 പിന്റ് ലാഗര്‍ മദ്യം കുടിക്കുകയും നിരോധിത പദാര്‍ത്ഥമായ നാന്‍ഡ്രോലോണ്‍ എന്ന അനാബോളിക് സ്റ്റിറോയിഡിന്റെ ഉയര്‍ന്ന അളവിലുള്ള പോസിറ്റീവ് പരീക്ഷിക്കുന്നതിനായി 2017 ല്‍ ഒരു ബാക്ക്‌ഡേറ്റഡ് രണ്ടുവര്‍ഷത്തെ ഡോപ്പിംഗ് നിരോധനം അംഗീകരിച്ചു. ഇങ്ങനെ കരിയറില്‍ വലിയ പ്രതിസന്ധികള്‍ നേരിട്ട താരം ഇപ്പോള്‍ ലോകത്തിന്റെ നെറുകയിലെത്തി. തന്റെ കരിയര്‍ അവസാനിച്ചുവെന്ന് പറഞ്ഞ് തന്നെ പരിഹസിച്ചവര്‍ക്കുള്ള താരത്തിന്റെ മറുപടി ആയിരുന്നു ഇത്.

ഫ്യൂറിയുടെ ജനപ്രീതി അദ്ദേഹത്തെ ബിബിസിയുടെ സ്‌പോര്‍ട്‌സ് പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്തു, വൈല്‍ഡറിനെതിരായ വിജയം ഫ്യൂറിയുടെ കരിയറിലേക്ക് ഒരു നല്ല തിരിച്ചുവരവാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുകയും സ്ത്രീകള്‍ക്കെതിരെ ഉള്‍പ്പെടെ നിരവധി വിവാദ പ്രസ്താവനകള്‍ നടത്തിയ താരത്തിന് മികച്ച സ്‌പോര്‍ട്‌സ് വ്യക്തിത്വമായി തെരഞ്ഞെടുത്തതില്‍ ചില ഇടങ്ങളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്. തന്റെ വിവാദ പരാമര്‍ങ്ങള്‍ താരം പിന്‍വലിക്കുകയും ക്ഷമചോദിക്കുകയും ചെയ്തിരുന്നു. വൈല്‍ഡറുമായുള്ള പോരാട്ടത്തില്‍ നിന്ന് 25 മില്യണ്‍ ഡോളര്‍ ഫ്യൂറി സ്വന്തമാക്കി.


Next Story

Related Stories