TopTop
Begin typing your search above and press return to search.

'മൈതാനത്തെ ഒരേ ഒരു കളര്‍ ഫൂട്ടേജ്';71 വര്‍ഷത്തിന് ശേഷം ബ്രാഡ്മാന്റെ വീഡിയോ പുറത്ത് വിട്ട് എന്‍എഫ്എസ്എ

മൈതാനത്തെ ഒരേ ഒരു കളര്‍ ഫൂട്ടേജ്;71 വര്‍ഷത്തിന് ശേഷം ബ്രാഡ്മാന്റെ വീഡിയോ പുറത്ത് വിട്ട് എന്‍എഫ്എസ്എ

ക്രിക്കറ്റിലെ എക്കാലത്തെയും ഇതിഹാസ താരം ബ്രാഡ്മാന്റെ ഒരേ ഒരു കളര്‍ വീഡിയോ ദൃശ്യം 71 വര്‍ഷത്തിന് ശേഷം നാഷണല്‍ ഫിലിം ആന്‍ഡ് സൗണ്ട് ആര്‍ക്കൈവ്സ് ഓഫ് ഓസ്ട്രേലിയ(എന്‍എഫ്എസ്എ) പുറത്തുവിട്ടു. എന്‍എഫ്എസ്എയുടെ വെബസ്‌സൈറ്റിലുടെയും ട്വിറ്ററലൂടെയുമാണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. ഇതിഹാസ താരത്തിന്റെ ക്ലാസിക് ഇന്നിങ്സുകളുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ദൃശ്യങ്ങള്‍ മാത്രം കണ്ട ആരാധകര്‍ പുതുതായി പുറത്തു വന്ന കളര്‍ വീഡിയോ ദൃശ്യങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

1949 ഫെബ്രുവരി 26ന് എഎഫ് കിപ്പാക്സും ഡബ്ല്യു എ ഓള്‍ഡ്ഫീല്‍ഡും തമ്മിലുള്ള കളിയുടെ കളര്‍ വീഡിയോ ദൃശ്യങ്ങളാണ് പുറത്തു വിട്ടത്. 16എംഎം കളര്‍ ഫൂട്ടേജ് ആണ് ഇത്. ജോര്‍ജ് ഹോബ്സ് എന്ന വ്യക്തിയാണ് ഇത് പകര്‍ത്തിയത്. രണ്ടാം ലോക മഹായുദ്ധ സമയത്ത് ഇന്‍ഫോര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് വേണ്ടി ക്യാമറാമാനായി ജോലി ചെയ്ത വ്യക്തിയാണ് ഹോബ്സ്. 66 സെക്കന്റ് മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. സിഡ്നി സ്റ്റേഡിയത്തില്‍ കളി കാണാന്‍ എത്തിയ 41,000ളം കാണികളെ വീഡിയോയില്‍ കാണാം. സിഡ്നിയിലെ ബ്രാഡ്മാന്റെ അവസാന മത്സരം കാണാനാണ് അന്ന് വലിയ ജനക്കൂട്ടം എത്തിയത്.

1948ലെ ഇംഗ്ലണ്ട് പരമ്പരയായിരുന്നു ബ്രാഡ്മാന്റെ അവസാന ടെസ്റ്റ് പരമ്പര. 1949ഫെബ്രുവരിയില്‍ ഷെഫീല്‍ഡ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ കളിച്ചാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോടും ബ്രാഡ്മാന്‍ വിടപറഞ്ഞത്. ഇംഗ്ലണ്ട് പര്യടനത്തിനുശേഷം അദ്ദേഹം മൂന്ന് മത്സരങ്ങളില്‍ കളിച്ചു: 1948 ഡിസംബറില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരം ( സമനിലയിലായ മത്സരത്തില്‍ ബ്രാഡ്മാന്‍ അദ്ദേഹത്തിന്റെ അവസാന ഫസ്റ്റ് ക്ലാസ് സെഞ്ച്വറി നേടി), 1949 ഫെബ്രുവരിയില്‍ എസ്സിജിയില്‍ നടന്ന കിപ്പാക്‌സ്-ഓള്‍ഡ്ഫീല്‍ഡ് മത്സരം, അഡ്ലെയ്ഡില്‍ ഷെഫീല്‍ഡ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ സൗത്ത് ഓസ്ട്രേലിയ - വിക്ടോറിയ മത്സരമായിരുന്നു ബ്രാഡ്മാന്റെ അവസാനത്തെ ഫസ്റ്റ് ക്ലാസ് മത്സരം. 20 വര്‍ഷം നിണ്ട ക്രിക്കറ്റ് കരിയറില്‍ 52 ടെസ്റ്റുകളില്‍ നിന്ന് 6996 റണ്‍സ് ആണ് ബ്രാഡ്മാന്‍ അടിച്ചെടുത്തത്. 99.94 എന്ന ബ്രാഡ്മാന്റെ ബാറ്റിങ് ശരാശരി ഇന്നും ക്രിക്കറ്റ് ലോകത്തിന് അത്ഭുതമാണ്. തന്റെ കരിയറില്‍ 29 സെഞ്ച്വറികള്‍ നേടിയ അദ്ദേഹം 'സര്‍' ഡോണ്‍ ബ്രാഡ്മാന്‍ എന്ന ബഹുമതിയും നേടി.

This is the only known colour footage of #DonBradman playing #cricket, filmed at the AF Kippax and WA Oldfield testimonial match in Sydney, 26 February 1949!
It comes from a home movie donated by the son of cameraman George Hobbs.
Read more: https://t.co/0K36LLb77l pic.twitter.com/HwFPf2V9hF
— NFSA -National Film and Sound Archive of Australia (@NFSAonline) February 21, 2020

Next Story

Related Stories