Top

യുഎസിന്റെ ലോകകപ്പ് സൂപ്പര്‍താരം മേഗന്‍ റാപ്പിനോയ്ക്ക് ബാല്ലന്‍ ദി ഓര്‍

യുഎസിന്റെ ലോകകപ്പ് സൂപ്പര്‍താരം മേഗന്‍ റാപ്പിനോയ്ക്ക് ബാല്ലന്‍ ദി ഓര്‍

യുഎസിന്റെ ലോകകപ്പ് സൂപ്പര്‍താരം മേഗന്‍ റാപ്പിനോയ്ക്ക് ഈ വര്‍ഷത്തെ മികച്ച വനിതാ ഫുട്‌ബോളര്‍ക്കുള്ള ബാല്ലന്‍ ദി ഓര്‍ പുരസ്‌കാരം. ജൂലായില്‍ ഫ്രാന്‍സില്‍ നടന്ന വനിത ലോകകപ്പില്‍ 34കാരിയായ മേഗന്‍ റാപ്പിനോയാണ് യുഎസിനെ തുടര്‍ച്ചയായ രണ്ടാം തവണ ലോകകപ്പ് വിജയത്തിലേയ്ക്ക് നയിച്ചത്. കഴിഞ്ഞ വര്‍ഷം നോര്‍വെയുടെ അഡ ഹെഗെര്‍ബെര്‍ഗ് ആണ് കഴിഞ്ഞ വര്‍ഷം വനിത ഫുട്‌ബോളര്‍ക്കുള്ള ബാല്ലന്‍ ദി ഓര്‍ നേടിയത്. മത്സരങ്ങളുടെ തിരക്കുള്ളതിനാല്‍ ബാല്ലന്‍ ദി ഓര്‍ വാങ്ങാന്‍ മേഗന്‍ പാരീസിലെത്തിയില്ല. മികച്ച പുരുഷ ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം ലിയോണല്‍ മെസ്സിയാണ് ഇത്തവണ നേടിയത്.

ടീം അംഗങ്ങള്‍ക്കും പരിശീലകര്‍ക്കും യുഎസ് സോക്കര്‍ ഫെഡറേഷനും നന്ദി പറയുന്നതായി പുരസ്‌കാരച്ചടങ്ങിന് അയച്ച വീഡിയോ സന്ദേശത്തില്‍ മേഗന്‍ റാപ്പിനോ പറഞ്ഞു. യുഎസിലെ റെയ്ന്‍ എഫ് സി അംഗമാണ് മേഗന്‍ റാപ്പിനോ. ലോകകപ്പ് ജേതാക്കളായ യുഎസ് ടീമിലെ നാല് പേരെയാണ് ബാല്ലന്‍ ദി ഓര്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തത്. ടോബിന്‍ ഹീത്ത്, റോസ് ലാവെല്ലെ, അലക്‌സ് മോര്‍ഗന്‍ എന്നിവരെയാണ് പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്തിരുന്നത്. ലിയോണിന് വേണ്ടി ചാമ്പ്യന്‍സ് ലീഗ് നേടിയ ഇംഗ്ലണ്ടിന്റെ ലൂസി ബ്രോണ്‍സ് രണ്ടാം സ്ഥാനം നേടി. ഇംഗ്ലണ്ടിനെയാണ് യുഎസ് ഫൈനലില്‍ തോല്‍പ്പിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലോകകപ്പിനെ മേഗന്‍ റാപ്പിനോ നടത്തിയ രൂക്ഷവിമര്‍ശനം വലിയ വിവാദമായിരുന്നു. പുരുഷ താരങ്ങള്‍ക്ക് ലഭിക്കുന്നതിന് തുല്യമായ പ്രതിഫലം വേണമെന്ന് മേഗന്‍ റാപ്പിനോ ആവശ്യപ്പെട്ടിരുന്നു.


Next Story

Related Stories