TopTop
Begin typing your search above and press return to search.

കോഹ്ലിക്കും കൂട്ടര്‍ക്കും വധഭീഷണി; സന്ദേശം എത്തിയത് കോഴിക്കോട് നിന്ന്

കോഹ്ലിക്കും കൂട്ടര്‍ക്കും വധഭീഷണി; സന്ദേശം എത്തിയത് കോഴിക്കോട് നിന്ന്

ബംഗ്ലാദേശിനെതിരായ ടി20 പരമ്പര കളിക്കാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഭീഷണിക്കത്ത്. ന്യൂഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഇന്ത്യ-ബംഗ്ലാദേശ് ഒന്നാം ടി20 യ്ക്കിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെയും മറ്റ് പ്രമുഖ രാഷ്ട്രീയക്കാരെയും വധിക്കുമെന്നാണ് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ഓള്‍ ഇന്ത്യ ലഷ്‌കര്‍' എന്ന് അവകാശപ്പെട്ട സംഘടനയുടെയാണ് ഭീഷണി. ദേശീയ അന്വേഷണ ഏജന്‍സിക്കാണ് ഇവരുടെ കത്ത് ലഭിച്ചത്. ഇതിനെ തുടര്‍ന്ന് ടീമിനുള്ള സുരക്ഷയും ന്യൂഡല്‍ഹിയിലെ സുരക്ഷാ സംവിധാനവും ശക്തമാക്കാന്‍ എന്‍ഐഎ. ആവശ്യപ്പെട്ടു.

അതേസമയം കോഴിക്കോട് കേന്ദ്രമായി ഇത്തരത്തില്‍ ഒരു സംഘടന പ്രവര്‍ത്തിക്കുന്നതായി അറിവില്ല. ഭീഷണി വ്യാജമാവാനാണ് സാധ്യത എന്ന വിലയിരുത്തലിലാണ് അവരെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റുമാണ് ഇന്ത്യ ബംഗ്ലാദേശിനെതിരേ കളിക്കുന്നത്. നവംബര്‍ മൂന്നിനാണ് പരമ്പര ആരംഭിക്കുന്നത്. ആദ്യ ടി20 മത്സരം ഞായറാഴ്ച ന്യൂഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ആരംഭിക്കും. കോഹ്ലിക്ക് ഭീഷണിയുണ്ടെങ്കിലും ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ കോഹ്ലി കളിക്കുന്നില്ല. കോഹ്ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുന്നത്.

Next Story

Related Stories