TopTop
Begin typing your search above and press return to search.

കൊവിഡ് 19: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുമെന്ന് കോഹ്‌ലിയും അനുഷ്‌കയും

കൊവിഡ് 19: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുമെന്ന് കോഹ്‌ലിയും അനുഷ്‌കയും

കൊവിഡ് 19 വൈറസ് ബാധക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മയും. രാജ്യം മുഴുവന്‍ ഒരു മഹാമാരിയോട് പോരാടുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ നരേന്ദ്രേ മോദി എല്ലാവരെയും ക്ഷണിച്ചിരുന്നു. ബോളിവുഡിലും ടോളിവുഡിലുമുള്ള നിരവധി താരങ്ങള്‍ ഇതിനോടകം സഹായം വാഗ്ദാനം ചെയ്ത് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കോഹ്‌ലിയും അനുഷ്‌കയും സഹായം ചെയ്യാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്.

വൈറസ് ബാധ തന്റെയും അനുഷകയുടെയും ഹൃദയം തകര്‍ക്കുകയാണെന്നും നാട്ടുകാരുടെ വേദന നീക്കാന്‍ തങ്ങളുടെ സംഭാവന സഹായിക്കുമെന്ന് കരുതുന്നു എന്നും തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ വിരാട് പറയുന്നു. അതേ സമയം, തുക എത്രയാണെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല. 'അനുഷ്‌കയും ഞാനും പ്രധാനമന്ത്രിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. ആളുകള്‍ ദുരിതമനുഭവിക്കുന്നത് ഞങ്ങളുടെ ഹൃദയം തകര്‍ക്കുകയാണ്. ഞങ്ങളുടെ സംഭാവന ഏതെങ്കിലും തരത്തില്‍ ആളുകളുടെ വേദന ഇല്ലാതാക്കട്ടെ എന്ന് പ്രത്യാശിക്കുന്നു''- കോഹ്‌ലി കുറിച്ചു.

നേരത്തെ, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. ബിസിസിഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ നായകനുമായിരുന്ന സൗരവ് ഗാംഗുലിയും 50 ലക്ഷം രൂപ നല്‍കിയിരുന്നു. ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന 52 ലക്ഷം രൂപയാണ് നല്‍കിയത്. അജിങ്ക്യ രഹാനെ 10 ലക്ഷം രൂപ നല്‍കി. നേരത്തെ ഇര്‍ഫാന്‍ പഠാനും യുസുഫ് പഠാനും ബറോഡ പൊലീസിന് 4000 മാസ്‌ക്കുകള്‍ വിതരണം ചെയ്തിരുന്നു. കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ തങ്ങളുടെ ശമ്പളം നല്‍കി കായിക താരങ്ങളായ ബജ്റംഗ് പുനിയയും ഹിമാ ദാസും രംഗത്തെത്തിയിരുന്നു.

<blockquote class="twitter-tweet"> <p lang="en" dir="ltr">Anushka and I are pledging our support towards PM-CARES Fund & the Chief Minister"s Relief Fund (Maharashtra). Our hearts are breaking looking at the suffering of so many & we hope our contribution, in some way, helps easing the pain of our fellow citizens <a href="https://twitter.com/hashtag/IndiaFightsCorona?src=hash&ref_src=twsrc^tfw">#IndiaFightsCorona</a></p>— Virat Kohli (@imVkohli) <a href="https://twitter.com/imVkohli/status/1244497077750489090?ref_src=twsrc^tfw">March 30, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories