TopTop
Begin typing your search above and press return to search.

'മൃഗങ്ങളോട് സ്‌നേഹത്തോടെ പെരുമാറാം'; പ്രതികരണവുമായി വിരാട് കോഹ്‌ലിയും

മൃഗങ്ങളോട് സ്‌നേഹത്തോടെ പെരുമാറാം; പ്രതികരണവുമായി വിരാട് കോഹ്‌ലിയും

സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ച ഗര്‍ഭിണിയായ ആനയുടെ ദാരുണാന്ത്യത്തില്‍ പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. സംഭവത്തില്‍ വേദനയറിയിച്ച് ട്വിറ്ററിലാണ് കോഹ്‌ലി എത്തിയത്. ഗര്‍ഭിണിയായ ഒരു ആനയുടെ ചിത്രം ട്വീറ്റ് ചെയ്ത താരം മൃഗങ്ങളോട് സ്‌നേഹത്തോടെ പെരുമാറാനും ട്വീറ്റില്‍ ആവശ്യപ്പെടുന്നു. നടുക്കുന്ന സംഭവമാണിതെന്നും മൃഗങ്ങളോട് അല്‍പം കൂടി സ്‌നേഹത്തോടെ പെരുമാറാമെന്നും ഈ ഭീരുത്വം നിര്‍ത്താന്‍ സമയമായെന്നും കുറിച്ചു.

'ആനയോട് കാണിച്ച ക്രൂരതയുടെ വാര്‍ത്ത കേട്ട നടുക്കത്തിലാണ് ഞാന്‍. നമുക്ക് നമ്മുടെ മൃഗങ്ങളോട് സ്‌നേഹത്തോടെ പെരുമാറാം. ഇത്തരം ഭീരുത്വം നിറഞ്ഞ പ്രവര്‍ത്തികള്‍ അവസാനിപ്പിക്കാം.' കോഹ്‌ലി ട്വീറ്റില്‍ പറയുന്നു. സൈലന്റ് വാലി വനമേഖലയില്‍നിന്ന് പുറത്തിറങ്ങിയ 15 വയസ് തോന്നിക്കുന്ന പിടിയാനയാണ് നാല് ദിവസം മുമ്പ് ചരിഞ്ഞത്. മീന്‍പിടിക്കാന്‍ വെച്ച തോട്ട കൊണ്ടേറ്റ വായിലെ വലിയ മുറിവാണ് ആനയുടെ മരണത്തിനിടയാക്കിതെന്നായിരുന്നു വനം വകുപ്പിന്റെ ആദ്യ നിഗമനം. എന്നാല്‍ ആനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേല്‍ത്താടി തകര്‍ന്നതായി വ്യക്തമായിരുന്നു. കര്‍ഷകര്‍ പന്നിയെ തുരത്താനായി കൃഷിയിടത്തില്‍ പടക്കം ഉപയോഗിക്കാറുണ്ടായിരുന്നു. കൂടാതെ പൈനാപ്പിളില്‍ പടക്കം നിറച്ച് വെക്കാറുണ്ടെന്നും സൂചന ലഭിച്ചു. ഇതോടെയാണ് വനം വകുപ്പിന്റെ അന്വേഷണം പൈനാപ്പിളിലേക്ക് നീങ്ങിയത്. നാട്ടുകാരിലാരെങ്കിലും പടക്കം നിറച്ച പൈനാപ്പിള്‍ ആനയ്ക്ക് നല്‍കിയിട്ടുണ്ടോയെന്നും വനം വകുപ്പ് അന്വേഷിക്കുന്നുണ്ട്. ഭക്ഷണമോ വെള്ളമോ കഴിക്കാന്‍ കഴിയാതെ ദിവസങ്ങളോളം ആന വേദന കൊണ്ടുപുളഞ്ഞു. തുടര്‍ന്ന് വേദന കുറയാനായി ആന പുഴയിലെ വെള്ളത്തിലിറങ്ങി നില്‍ക്കുകയായിരുന്നു. ദാരുണാവസ്ഥ കണ്ട് രണ്ട് കുങ്കിയാനകളെ കൊണ്ടുവന്ന് ആനയെ കരയ്‌ക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ ആന വെള്ളത്തില്‍തന്നെ ചരിയുകയായിരുന്നു. ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.

<blockquote class="twitter-tweet"> <p lang="en" dir="ltr">Appalled to hear about what happened in Kerala. Let"s treat our animals with love and bring an end to these cowardly acts. <a href="https://t.co/3oIVZASpag">pic.twitter.com/3oIVZASpag</a></p>— Virat Kohli (@imVkohli) <a href="https://twitter.com/imVkohli/status/1268174685205745664?ref_src=twsrc^tfw">June 3, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories