TopTop
Begin typing your search above and press return to search.

ധോണി ഉള്‍പ്പെട്ട വൈഡ് വിവാദത്തിന് ശേഷം ടി20യില്‍ മാറ്റം നിര്‍ദ്ദേശിച്ച് കോഹ്‌ലി

ധോണി ഉള്‍പ്പെട്ട വൈഡ് വിവാദത്തിന് ശേഷം ടി20യില്‍ മാറ്റം നിര്‍ദ്ദേശിച്ച് കോഹ്‌ലി

ടി20യില്‍ പുതിയ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലി. ചെന്നൈ സൂപ്പര്‍ കിംഗ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തിനിടയില്‍ എം എസ് ധോണി ഉള്‍പ്പെട്ട വൈഡ് വിവാദത്തിന് ശേഷമാണ് കോഹ് ലിയുടെ പ്രതികരണം.

ഹൈദരാബാദ് - ചെന്നൈ മത്സരത്തിലെ ഹൈദരാബാദ് ഇന്നിങ്‌സില്‍19 മത്തെ ഓവറിലാണ് ധോണിയെ വിവാദത്തിലാക്കിയ സംഭവം നടന്നത്. ഷാര്‍ദുല്‍ താക്കൂര്‍ എറിഞ്ഞ പന്ത് ലൈനിനു പുറത്താണന്ന് വ്യക്തമായതോടെ വൈഡ് വിളിക്കാനൊരുങ്ങി അംപയര്‍ കൈകള്‍ വിടര്‍ത്തിയതാണ് എന്നാല്‍ വിക്കറ്റിന് പിന്നില്‍ നിന്ന് ധോണി ഇതിനെതിരെ വൈഡല്ലെന്ന തരത്തില്‍ പ്രതികരിച്ചതോടെ അമ്പയര്‍ മനസ്സു മാറ്റി. ക്രീസില്‍ നിന്ന റാഷിദ് ഖാന്‍ വൈഡിനായി അമ്പയറിന്റെ അടുത്ത് വാദിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല. ഗ്രൗണ്ടിനു പുറത്ത് സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറിന്റെ മുഖത്തും അസംതൃപ്തി പ്രകടമായി. വൈഡ് വിളിക്കാനൊരുങ്ങിയ അമ്പയര്‍ പോള്‍ റീഫലിനെ വിക്കറ്റിനു പിന്നില്‍ നിന്ന് ധോണി വിരട്ടിയെന്ന തരത്തിലാണ് വിമര്‍ശനം ഉയരുന്നത്.

എന്നാല്‍ ധോണിയെ വിമര്‍ശിക്കാതെയാണ് കോഹ്‌ലി ടി20 യില്‍ പുതിയ നിയമം വേണമെന്ന നിര്‍ദ്ദേശം വെച്ചത്. ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാരില്‍ നിന്നുള്ള വൈഡ് ബോള്‍, അര-ഉയരം നോ-ബോള്‍ കോളുകള്‍ റിവ്യൂ ചെയ്യാന്‍ ക്യാപ്റ്റന്‍മാര്‍ക്ക് അധികാരമുണ്ടെന്നാണ് കോഹ്‌ലി വിശ്വസിക്കുന്നത്. ആധുനിക ക്രിക്കറ്റില്‍ സാങ്കേതികവിദ്യയുടെ വ്യാപകമായ ഉപയോഗത്തോടെ, ഐപിഎല്‍ 2020 ഇതിനകം 'ഓട്ടോ നോ-ബോള്‍' സാങ്കേതികവിദ്യ, ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാര്‍ക്ക് പറ്റുന്ന പിശകുകള്‍ കുറയ്ക്കുന്നതിന്, മൂന്നാം അമ്പയര്‍ ഫ്രണ്ട്-ഫൂട്ട് നോ ബോളുകള്‍ നിരീക്ഷിക്കുന്നു. ഇവകൂടാതെ അമ്പയര്‍മാരില്‍ നിന്നുള്ള വൈഡ്-ബോള്‍, അര-ഉയരം നോ-ബോള്‍ കോളുകള്‍ എന്നിവയുടെ റിവ്യു വേണമെന്നാണ് കോഹ്‌ലി ആവശ്യപ്പെട്ടത്. ഒരു പ്രമോഷണല്‍ പരിപാടിയില്‍ ടീം ഇന്ത്യയിലെ സഹതാരം കെ എല്‍ രാഹുലുമായി നടത്തിയ സംഭാഷണത്തിലാണ് ടി 20 ക്രിക്കറ്റില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്ന ഒരു നിയമത്തെ കുറിച്ച് കോഹ്‌ലി പറഞ്ഞത്.


Next Story

Related Stories