TopTop
Begin typing your search above and press return to search.

ലബ്രോണ്‍ ജെയിംസിനെ മറികടന്നു; ഇന്‍സ്റ്റാഗ്രാമില്‍ ആരാധക നേട്ടത്തില്‍ ലോകത്തെ നാലാമത്തെ കായികതാരമായി കോഹ്‌ലി

ലബ്രോണ്‍ ജെയിംസിനെ മറികടന്നു; ഇന്‍സ്റ്റാഗ്രാമില്‍ ആരാധക നേട്ടത്തില്‍ ലോകത്തെ നാലാമത്തെ കായികതാരമായി കോഹ്‌ലി

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഇപ്പോഴിത ജനപ്രിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റായ ഇന്‍സ്റ്റാഗ്രാമില്‍ 70 മില്യണ്‍ ആരാധകരെ നേടുന്ന താരമെന്ന നേട്ടത്തിലെത്തിയിരിക്കുകയാണ് താരം. കഴിഞ്ഞ നാല് മാസമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒരു മത്സരം പോലും കളിച്ചിട്ടില്ലെങ്കിലും തന്റെ ജനപ്രീതിക്ക് ഒരു കുറവും സംഭവിച്ചിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് താരം.

ഇന്ത്യയില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന സെലിബ്രിറ്റിയായ കോഹ്‌ലി ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലെ ഫോളോവേഴ്സിന്റെ കാര്യത്തില്‍ ബാസ്‌ക്കറ്റ്‌ബോള്‍ ഇതിഹാസം ലെബ്രോണ്‍ ജെയിംസിനെ(69 മില്യണ്‍) മറികടന്നു. 70 മില്യണ്‍ കടന്ന കോഹ്‌ലി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനായി. ലോകത്ത് കായിക താരങ്ങള്‍ക്കിടയില്‍ ഇന്‍സ്റ്റാഗ്രാമിലെ ഫോളോവേഴ്സിന്റെ കാര്യത്തില്‍ കോഹ്‌ലി ഇപ്പോള്‍ നാലാം സ്ഥാനത്താണ്. ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് 232 മില്യണ്‍ ഫോളോവേഴ്സുമായി മുന്നില്‍ ലയണല്‍ മെസ്സിയുടെ 161 മില്യണ്‍, മൂന്നാം സ്ഥാനത്ത് 140 ദശലക്ഷം ഫോളോവേഴ്സുമായി നെയ്മറുമാണ്.

ഫോട്ടോ, വീഡിയോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമില്‍ 70 ദശലക്ഷം ഫോളോവേഴ്സ് മാര്‍ക്ക് നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് കോഹ്‌ലി. 55 മില്യണ്‍ ഫോളോവേഴ്സുള്ള നടി പ്രിയങ്ക ചോപ്രയാണ് ഇന്‍സ്റ്റയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന രണ്ടാമത്തെ സെലിബ്രിറ്റി.


Next Story

Related Stories