ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ ലോധ കമ്മിറ്റി ശുപാര്‍ശകള്‍ ലംഘിക്കുന്നുവെന്ന് കാണിച്ച് ബിസിസിഐക്ക് പരാതി. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന് അംഗം സഞ്ജീവ് ഗുപ്തയാണ് കോഹ്ലിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിസിസിഐ എത്തിക്സ് ഓഫീസര്‍ ഡികെ ജെയ്നിന് കത്തയച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലി ഇരട്ടപദവി വഹിക്കുന്നുവെന്നാണ് കത്തില്‍ സഞ്ജീവ് ഗുപ്ത ചൂണ്ടി കാണിച്ചത്.
സുപ്രീംകോടതി അംഗീകരിച്ച ലോധ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം എല്ലാം നടക്കുന്നുണ്ടെന്നും ആരുടേയും പ്രത്യേക താത്പര്യങ്ങള്‍ക്ക് വേണ്ടി നിയമം ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്ന് സഞ്ജീവ് ഗുപ്ത പറഞ്ഞു. എന്നാല്‍ തെറ്റായ ഉദ്ദേശം മുന്പില് വെച്ചാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പ്രതികരിച്ചത്. ആദ്യം ബിസിസിഐയുടെ ഭാരവാഹികളെയും ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനെയും ലക്ഷ്യമിടുന്നു.കഴിഞ്ഞ 6 വര്‍ഷമായി എന്താണ് സംഭവിച്ചത്, ഈ രീതി വ്യക്തമായി കാണാനാകും.ഇമെയിലിലെയും ഭാഷയിലെയും വിലാസക്കാരുടെ എണ്ണം നോക്കൂ. വിജയികളായ ആളുകളെ അപകീര്‍ത്തിപ്പെടുത്തുന്നതിന് മേല്‍ക്കൂരയില്‍ നിന്ന് നിലവിളിക്കുക എന്നതാണ് ഉദ്ദേശ്യം. ബ്ലാക്ക്മെയില്‍ പോലെയാണ് ഇതെന്നും വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.
വിരാട് കോഹ്ലി സ്പോര്‍ട്സ് എല്‍എല്‍പിയില്‍ രണ്ട് ഡയറക്ടര്‍മാരാണ് ഉള്ളത്. വിരാട് കോഹ് ലിയും അമിത് അരുണ്‍ സജ്ദേഹും. കോര്‍ണര്‍സ്റ്റോണ്‍ വെന്‍ച്വര്‍ പാര്‍ട്ണര്‍ഷിപ്പ് എല്‍എല്‍പിയില്‍ മൂന്ന് ഡയറക്ടര്‍മാരും. കോഹ് ലി, അമിത് അരുണ്‍ സജ്ദേഹ്, ബിനോയ് ഭരത് കിംജി എന്നിവര്‍..ഇത് ചൂണ്ടിയാണ് സഞ്ജയ് ഗുപ്തയുടെ പരാതി.