TopTop
Begin typing your search above and press return to search.

'ഇതാ മഹാനായ മനുഷ്യന്‍'; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനം ആശംസിച്ച് ക്രിക്കറ്റ് ലോകം

ഇതാ മഹാനായ മനുഷ്യന്‍; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനം ആശംസിച്ച് ക്രിക്കറ്റ് ലോകം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം പിറന്നാളില്‍ ആശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും സച്ചിന്‍ തെന്‍ഡുല്‍ക്കറും ഉള്‍പ്പെടെയുള്ള താരങ്ങള്‍. ''നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള്‍ നേരുന്നു എന്നതായിരുന്നു കോഹ് ലിയുടെ ആശംസ.

മോദിയുമൊത്തുള്ള ചിത്രം പങ്കുവെച്ചായിരുന്നു സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ആശംസ, ആരോഗ്യവും ദീര്‍ഘായുസ്സും നേരുന്നു. 'പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള്‍. നിങ്ങളെ എപ്പോഴും സംരക്ഷിക്കാനും നിങ്ങള്‍ക്ക് ദീര്‍ഘായുസ്സ് നല്‍കാനും ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു,' അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍, മുന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗ് എന്നിവരും പ്രധാനമന്ത്രി മോദിയ്ക്ക് ആശംസ സന്ദേശം നല്‍കി.

'നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സന്തോഷം നിറഞ്ഞ ജന്‍മദിനം ആശംസിക്കുന്നു' ശിഖര്‍ ധവാന്‍ ട്വിറ്ററില്‍ എഴുതി, 'നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ എന്റെ ഹൃദയംഗമമായ ആശംസകള്‍. ശക്തവും സ്വാശ്രയവുമായ ഇന്ത്യയോടുള്ള നിങ്ങളുടെ അശ്രാന്ത പരിശ്രമവും പ്രഭയേറിയ നേതൃത്വവും കാഴ്ചപ്പാടും ശരിക്കും പ്രചോദനകരമാണ്. നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും മികച്ച ആരോഗ്യം നേരുന്നു യുവരാജ് ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ ഹെഡ് കോച്ച് രവി ശാസ്ത്രിയും ആശംസകള്‍ നേര്‍ന്നു. ''ഇതാ മഹാനായ മനുഷ്യന്‍, നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ അദ്ദേഹം ട്വീറ്റ് ചെയ്തു.



Next Story

Related Stories