TopTop
Begin typing your search above and press return to search.

വീരേന്‍ ഡിസില്‍വ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സിഇഒ സ്ഥാനത്ത് നിന്നും പടിയിറങ്ങി

വീരേന്‍ ഡിസില്‍വ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സിഇഒ സ്ഥാനത്ത് നിന്നും പടിയിറങ്ങി

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയില്‍ നിന്നും വീരേന്‍ ഡിസില്‍വ പടിയിറങ്ങി. ക്ലബ് സിഇഒ ആയിരുന്ന വിരേന്‍ ഡി സില്‍വ ജൂണ്‍ ഒന്നുമുതല്‍ ക്ലബ്ബില്‍ നിന്നും വിടവാങ്ങിയതായി കെബിഎഫ്‌സി അധികൃതര്‍ അറിയിച്ചു. 2019 മാര്‍ച്ചില്‍ വിരേന്‍ ക്ലബിലേക്ക് മടങ്ങിയെത്തുന്നതിന് മുമ്പ്, 2014ല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണിലാണ് വിരേന്‍ ആദ്യമായി കേരള ബ്ലാസ്റ്റേഴ്സില്‍ എത്തിയത്. ആ സീസണില്‍ ടീം ഫൈനലിലെത്തുകയും തുടര്‍ച്ചയായി രണ്ടു വര്‍ഷം അദ്ദേഹം ടീമിന്റെ ഭരണ നിര്‍വഹണത്തിന് ചുക്കാന്‍ പിടിക്കുകയും ചെയ്തു.

''തുടക്കം മുതല്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ അവിഭാജ്യ ഘടകമാണ് വിരേന്‍. കെബിഎഫ്‌സിയിലെ എല്ലാവരും അദ്ദേഹത്തിന്റെ സംഭാവനകള്‍ക്കു നന്ദി പറയാനും ഭാവിയിലെ എല്ലാ ഉദ്യമങ്ങള്‍ക്കും ആശംസ അറിയിക്കാനും ആഗ്രഹിക്കുന്നു.'' കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഉടമ നിഖില്‍ ഭരദ്വാജ് പറയുന്നു

'ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാന്‍ അവസരം നല്‍കിയ ക്ലബ് ഉടമകളോട് നന്ദിയറിയിക്കുന്നു. കളിക്കളത്തിലും പുറത്തും ക്ലബ് വിജയത്തിന്റെ പുതിയ ഉയരങ്ങളിലെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.'' ക്ലബ്ബില്‍ നിന്ന് പടിയിറങ്ങവേ വിരേന്‍ ഡി സില്‍വ വ്യക്തമാക്കി.

Next Story

Related Stories