TopTop
Begin typing your search above and press return to search.

ക്രിസ്റ്റ്യാനോ ഒരു എതിരാളിയാണോ?; വിര്‍ജില്‍ വാന്‍ ഡിക്‌ന്റെ പരാമര്‍ശം വിവാദമായി

ക്രിസ്റ്റ്യാനോ ഒരു എതിരാളിയാണോ?; വിര്‍ജില്‍ വാന്‍ ഡിക്‌ന്റെ പരാമര്‍ശം വിവാദമായി

ബാല്ലന്‍ ദി ഓര്‍ പുരസ്‌കാര ചടങ്ങില്‍ ലിവര്‍പൂള്‍ താരം വിര്‍ജില്‍ വാന്‍ ഡിക് ന്റെ വാക്കുകള്‍ വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. യുവന്റസ്, പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പരിഹസിച്ച വാന്‍ ഡികിന്റെ പ്രവൃത്തി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ബാലന്‍ ഡി ഓര്‍ പുരസ്‌കാര വിതരണത്തില്‍ പങ്കെടുക്കാന്‍ റൊണാള്‍ഡോ എത്തിയിട്ടില്ല, നിങ്ങള്‍ക്ക് ഒരു എതിരാളി കുറഞ്ഞില്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് വിവാദമായത്. അവതാരകന്റെ ചോദ്യത്തിന് 'റൊണാള്‍ഡോ ഒരു എതിരാളിയാണോ' എന്ന് വാന്‍ ഡിക് തിരിച്ചു ചോദിക്കുകയായിരുന്നു.

റൊണാള്‍ഡോയെ വാന്‍ ഡിക് പരിഹസിച്ചതായാണ് പ്രധാന വിമര്‍ശനം. റൊണാള്‍ഡോയുടെ സഹോദരി കാതിയ അവെയ്റോ വാന്‍ ഡികിന് മറുപടിയുമായി എത്തി. യാഥാര്‍ഥ്യ ബോധമില്ലാതെയാണ് വാന്‍ ഡിക് സംസാരിക്കുന്നതെന്നും അയാള്‍ പൂര്‍ണ നിരാശനാണെന്നും കാതിയ പറഞ്ഞു. വിര്‍ജില്‍ പോകുന്നിടത്തെല്ലാം റൊണാള്‍ഡോ ഒരായിരം തവണ പോയിട്ടുണ്ടെന്നും കാതിയ മറുപടി നല്‍കി.

ഇത്തവണ ബാല്ലന്‍ ദി ഓര്‍ നേട്ടം സ്വന്തമാക്കിയത് ബാഴ്സയുടെ അര്‍ജന്റീന താരം ലയണല്‍ മെസിയാണ്. അവസാന നിമിഷം വരെ മെസിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയ വാന്‍ ഡികാണ് രണ്ടാം സ്ഥാനത്ത്. റൊണാള്‍ഡോയെ പിന്തള്ളിയാണ് വാന്‍ ഡിക് രണ്ടാം സ്ഥാനത്തെത്തിയത്. ആറാം ബാല്ലന്‍ ദി ഓറാണ് മെസി ഇന്ന് സ്വന്തമാക്കിയത്. അഞ്ച് തവണ ബലോന്‍ ദ്യോര്‍ നേടിയ യുവന്റസിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോയെ മറികടന്നാണ് മെസിയുടെ അത്ഭുതനേട്ടം. 2015 ലാണ് മെസി അവസാനമായി ബലോന്‍ ദ്യോര്‍ പുരസ്‌കാരം നേടിയത്

Next Story

Related Stories