TopTop
Begin typing your search above and press return to search.

ഇന്ത്യയുടെ നാഷണല്‍ ഡോപ്പ് ടെസ്റ്റിങ് ലബോറട്ടറിക്ക് വീണ്ടും വിലക്ക്

ഇന്ത്യയുടെ നാഷണല്‍ ഡോപ്പ് ടെസ്റ്റിങ് ലബോറട്ടറിക്ക് വീണ്ടും വിലക്ക്

ഒളിമ്പിക് തയ്യാറെടുപ്പുകള്‍ക്കിടെ ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ നാഷണല്‍ ഡോപ്പ് ടെസ്റ്റിങ് ലബോറട്ടറി(എൻ‌ഡി‌ടി‌എൽ) ക്ക് വീണ്ടും ആറുമാസത്തെ വിലക്ക്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ലോക ആന്റി ഡോപ്പിംഗ് ഏജൻസി (വാഡ) ഇത് രണ്ടാം തവണയാണ് എന്‍.ഡി.ടി.എല്ലിനെ വിലക്കുന്നത്. ആറു മാസത്തേക്കാണ് വിലക്ക്.മൂത്രത്തിന്റെയും രക്തസാമ്പിളുകളുടെയും എല്ലാ വിശകലനങ്ങളും ഉള്‍പ്പെടെ ആന്റി ഡോപ്പിംഗ് പ്രവര്‍ത്തനങ്ങളില്‍ നിന്നും എന്‍ഡിടിഎല്ലിനെ വിലക്കിയിട്ടുണ്ട്.

വാഡയുടെ ലബോറട്ടറി വിദഗ്ധ വിഭാഗമാണ് എന്‍.ഡി.ടി.എല്ലിനെതിരേ കൂടുതല്‍ അച്ചടക്ക നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തത്. അച്ചടക്ക നടപടികള്‍ കൈകാര്യം ചെയ്തത് സ്വതന്ത്ര സമിതിയാണെന്നും തുടര്‍ന്ന് ഈ സമിതിയാണ് എന്‍.ഡി.ടി.എല്ലിനെ ആറു മാസത്തേക്ക് വിലക്കാന്‍ നിര്‍ദേശിച്ചതെന്നും വാഡ പ്രസ്താവനയില്‍ പറഞ്ഞു. ലോക ഉത്തേജകവിരുദ്ധ ചട്ടമനുസരിച്ച് വാഡയുടെ തീരുമാനത്തിനെതിരേ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്പോര്‍ട്ടിന് (സി.എ.എസ്) അപ്പീല്‍ നല്‍കാന്‍ എന്‍.ഡി.ടി.എല്ലിന് അവസരമുണ്ട്. നേരത്തെ ഓഗസ്റ്റില്‍ ഡോപ്പിങ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് എന്‍.ഡി.ടി.എല്ലിനെ വാഡ ആറു മാസത്തേക്ക് വിലക്കിയത്. 2020 ഫെബ്രുവരിയില്‍, ആറുമാസത്തെ സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞിരുന്നു.

Next Story

Related Stories