TopTop
Begin typing your search above and press return to search.

'വിരമിക്കുന്നതിന് മുമ്പ് അവസാന ശ്രമം'; ആഗ്രഹം വെളിപ്പെടുത്തി മിതാലി രാജ്

വിരമിക്കുന്നതിന് മുമ്പ് അവസാന ശ്രമം; ആഗ്രഹം വെളിപ്പെടുത്തി മിതാലി രാജ്

2005-ലും 2017-ലും ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ വനിത ടീമിനെ ഫൈനല്‍ വരെ എത്തിച്ച ക്യാപ്റ്റനാണ് മിതാലി രാജ്. ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പ് ഒരു ലോകകപ്പെങ്കിലും വിജയിക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ചില്‍ ന്യൂസീലന്‍ഡില്‍ നടക്കുന്ന ഏകദിന ലോകകപ്പാണ് ഇതിനുള്ള അവസാന അവസരമെന്നും മിതാലി പറയുന്നു.

2005-ലും 2017-ലും ലോകകപ്പില്‍ ഫൈനല്‍ വരെ എത്തിയെങ്കിലും ഇന്ത്യക്ക് കിരീടം നഷ്ടമായി. അതിനുശേഷം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ട്വന്റി-20യില്‍ നിന്ന് വിരമിച്ച മിതാലി നിലവില്‍ ഏകദിനത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.'ഞാന്‍ 2021 ലെ ഏകദിന ലോകകപ്പിലാണ് പ്രതീക്ഷ അര്‍പ്പിക്കുന്നത്. 2021 ലെ ലോകകപ്പ് ട്രോഫി ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ അവസാന ശ്രമം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതിനായി സ്വയം പ്രചോതനം ഉള്‍ക്കൊള്ളണം. ആളുകള്‍ സ്ത്രീകളുടെ ക്രിക്കറ്റിനെ പിന്തുണയ്ക്കുന്നത് തുടരണന്ന് ഞാന്‍ ആഗ്രഹിക്കുന്നു, '' ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോയുടെ അഭിമുഖത്തില്‍ മിതാലി സഞ്ജയ് മഞ്ജരേക്കറിനോട് പറഞ്ഞു.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം കഴിഞ്ഞ മൂന്ന് ഐസിസി ലോകകപ്പിലും ലോകകപ്പിനടുത്ത് എത്തി. 2017 ല്‍ ലോര്‍ഡ്സില്‍ നടന്ന ഫൈനലില്‍ അവര്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടു. അടുത്ത വര്‍ഷം വനിതാ ലോക ടി 20 സെമിഫൈനലില്‍ അവര്‍ പുറത്തായി.. വനിതാ ടീം ഈ വര്‍ഷം ആദ്യം വീണ്ടും ടി 20 ലോകകപ്പിന്റെ ഫൈനലിലെത്തി, പക്ഷേ ഫൈനലില്‍ ആതിഥേയരായ ഓസ്‌ട്രേലിയയോട് തോറ്റ് പുറത്തായി. ഈ മൂന്ന് തോല്‍വികളിലും സമ്മര്‍ദമാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് വെല്ലുവിളിയായത് മിതാലി പറഞ്ഞു.

Next Story

Related Stories