TopTop
Begin typing your search above and press return to search.

'എല്ലാ ലോകകപ്പിനും മുമ്പുള്ള ക്യാപ്റ്റന്‍സി നാടകം'; 1992 നു ശേഷം പാക്കിസ്ഥാന് പിഴച്ചതെവിടെ, അന്വേഷണം ആവശ്യപ്പെട്ട് മുന്‍ താരം

എല്ലാ ലോകകപ്പിനും മുമ്പുള്ള ക്യാപ്റ്റന്‍സി നാടകം; 1992 നു ശേഷം പാക്കിസ്ഥാന് പിഴച്ചതെവിടെ, അന്വേഷണം ആവശ്യപ്പെട്ട് മുന്‍ താരം

1992 നു ശേഷം പാക്കിസ്ഥാന്‍ ലോകകപ്പ് നേടാത്തതിന് കാരണം എന്തെന്ന് പറയുകയാണ് മുന്‍ പാക് താരമായ ആമിര്‍ സുഹൈല്‍. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വസീം അക്രത്തിനെതിരെ ഗുരുതര ആരോപണമാണ് ആമിര്‍ ഉന്നയിച്ചിരിക്കുന്നത്. 1996, 2003 വര്‍ഷങ്ങളിലെ ലോകകപ്പ് പോരാട്ടങ്ങള്‍ക്കു തൊട്ടുമുന്‍പ് അക്രത്തെ നായകനാക്കി നിശ്ചയിച്ചിരുന്ന നടപടിയെയും ആമിര്‍ ചോദ്യം ചെയ്തു. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ആമിര്‍ ആവശ്യപ്പെട്ടു.

1992നുശേഷമുള്ള മൂന്നു ലോകകപ്പുകളില്‍ രണ്ടിലും ക്യാപ്റ്റനായിരുന്ന വസിം അക്രം കുറച്ചുകൂടി ആത്മാര്‍ഥത കാട്ടിയിരുന്നെങ്കില്‍ 1996, 1999, 2003 ലോകകപ്പുകള്‍ പാക്കിസ്ഥാന് നേടാന്‍ സാധിക്കുമായിരുന്നു. 1996 ലെ ലോകകപ്പ് തന്നെ എടുക്കൂ. 1995 ല്‍ റമീസ് രാജയെ ക്യാപ്റ്റനാക്കി. സലിം മാലിക് ആയിരുന്നു അതിനു മുന്‍പ് ടീം നായകന്‍. വളരെ മികച്ച പ്രകടനമാണ് സലിം മാലിക് ക്യാപ്റ്റന്‍ എന്ന നിലയില്‍ ടീമിനായി കാഴ്ചവച്ചത്. അങ്ങനെയൊരു സമയത്താണ് അദ്ദേഹത്തെ നായക സ്ഥാനത്തു നിന്ന് മാറ്റിയത്. സലിം മാലിക് ക്യാപ്റ്റന്‍ സ്ഥാനത്ത് തുടര്‍ന്നിരുന്നെങ്കില്‍ അക്രം നായകനാകില്ലായിരുന്നു,'' ടെലിവിഷന്‍ അഭിമുഖത്തില്‍ ആമിര്‍ സുഹൈല്‍ പറഞ്ഞു.

2003 ല്‍ ലോകകപ്പുകള്‍ക്ക് മുന്‍പ് നായകനെ മാറ്റി ആ സ്ഥാനത്ത് അക്രത്തെ നായകനാക്കാന്‍ ശ്രമം നടന്നു. 1992 നു ശേഷം ഒരു ലോകകപ്പ് പോലും നേടാതിരിക്കുകയാണ് പാക്കിസ്ഥാനുവേണ്ടി അക്രം ചെയ്ത കാര്യം. ലോകകപ്പ് നേടില്ലെന്ന് ഉറപ്പിക്കുകയായിരുന്നു അദ്ദേഹം ചെയ്ത കാര്യം. അക്രത്തിന് ആത്മാര്‍ഥതയുണ്ടായിരുന്നെങ്കില്‍ 1996, 1999, 2003 വര്‍ഷങ്ങളിലെ ലോകകപ്പ് പാക്കിസ്ഥാന്‍ നേടിയേനെ! ലോകകപ്പ് സമയത്ത് ഒരു നാടകമായിരുന്നു നടന്നിരുന്നത്. എല്ലാ ലോകകപ്പ് സമയത്തും ഇത് നടന്നിട്ടുണ്ട്. ഇത് അന്വേഷിക്കണമെന്നും ആമിര്‍ സുഹൈല്‍ പറഞ്ഞു.


Next Story

Related Stories