TopTop
Begin typing your search above and press return to search.

രാഹുല്‍ ദ്രാവിഡിന്റെ ക്ലാസിക് ക്യാച്ചുകള്‍; ആരാധകര്‍ക്കായി വീഡിയോ പങ്കിട്ട് ഹര്‍ഭജന്‍ സിംഗ്

രാഹുല്‍ ദ്രാവിഡിന്റെ ക്ലാസിക് ക്യാച്ചുകള്‍; ആരാധകര്‍ക്കായി വീഡിയോ പങ്കിട്ട് ഹര്‍ഭജന്‍ സിംഗ്

ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് രാഹുല്‍ ദ്രാവിഡ്, ബാറ്റിങിലെന്ന പോലെ ഫീല്‍ഡിങിലും അദ്ദേഹം പ്രതിഭാശാലിയാണ്. സൗരവ് ഗാംഗുലിയുടെ നായകത്വത്തില്‍ ഒരു കാലത്ത് ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പറും ഈ കര്‍ണാടക താരമായിരുന്നു. വിക്കറ്റ് കീപ്പറുടെ റോളില്‍ തകര്‍പ്പന്‍ ക്യാച്ചുകളും സ്റ്റംപിങ്ങുകളുമായി തിളങ്ങിയിട്ടുള്ള ദ്രാവിഡ് ഫീല്‍ഡില്‍ സ്ലിപ്പിലും സില്ലി പോയിന്റിലും ഷോര്‍ട്ട് ലെഗിലും ഒരു പോലെ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്.

ലോക ക്രിക്കറ്റിലെ ഏറ്റവും സുരക്ഷിതമായ കൈകളിലൊന്നായിരുന്നാണ് ദ്രാവിഡിന്റേതെന്ന് നിരവധി മികച്ച ക്യാച്ചുകളിലൂടെ താരം തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിത ആരാധകര്‍ക്കായി ദ്രാവിഡിന്റെ മികച്ച ക്യാച്ചുകളുടെ വീഡിയോ ദൃശ്യങ്ങള്‍ പങ്കിട്ടിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ഇന്ത്യ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്ര എന്നിവര്‍ ദ്രാവിഡിന്റെ ക്യാച്ചിംഗ് കഴിവുകളെ പ്രശംസിച്ചു.

ഗാംഗുലിക്ക് കീഴില്‍ ഇന്ത്യയുടെ ഉപനായകനായിരുന്ന ദ്രാവിഡ് പിന്നീട് ഗ്രെഗ് ചാപ്പലിന്റെ കാലത്ത് ഇന്ത്യന്‍ നായകനുമായിരുന്നു. ഇന്ത്യക്കായി 344 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ദ്രാവിഡ് 39.16 ശരാശരിയില്‍ 10889 റണ്‍സ് നേടിയിട്ടുണ്ട്. 196 ക്യാച്ചുകളും 14 സ്റ്റംപിങുകളും ഏകദിനത്തില്‍ താരത്തിന്റെ പേരിലുണ്ട്.

164 ടെസ്റ്റുകള്‍ കളിച്ച ദ്രാവിഡ് 52.31 ശരാശരിയില്‍ 13,288 റണ്‍സ് നേടിയിട്ടുണ്ട്, ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുത്തിട്ടുള്ള കളിക്കാരനാണ് ദ്രാവിഡ്. 210 ക്യാച്ചുകളാണ് താരത്തിന്റെ നേട്ടം. ടെസ്റ്റ് ചരിത്രത്തില്‍ രണ്ട് കളിക്കാര്‍ മാത്രമാണ് 200 ക്യാച്ചുകളോ അതില്‍ കൂടുതലോ എടുത്തിട്ടുള്ളത്. 149 ടെസ്റ്റുകളില്‍ നിന്ന് 205 ക്യാച്ചുകള്‍ നേടിയ ശ്രീലങ്കന്‍ ഇതിഹാസം മഹേല ജയവര്‍ധനയാണ് ദ്രാവിഡിന് പിന്നില്‍. 134 ടെസ്റ്റുകളില്‍ നിന്ന് 135 ക്യാച്ചുകളെടുത്ത വി.വി എസ് ലക്ഷമണ്‍ ആണ് പട്ടികയില്‍ മൂന്നാമന്‍. 200 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 115 ക്യാച്ചുകളാണ് സച്ചിന്‍ നേടിയത്.







Next Story

Related Stories