TopTop
Begin typing your search above and press return to search.

ഷുഹൈബ് മാലിക്കുമായുള്ള ആദ്യ കൂടികാഴ്ചയെ കുറിച്ച് സാനിയ മിര്‍സ പറയുന്നു

ഷുഹൈബ് മാലിക്കുമായുള്ള ആദ്യ കൂടികാഴ്ചയെ കുറിച്ച് സാനിയ മിര്‍സ പറയുന്നു

പാക് ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കും ടെന്നീസ് താരം സാനിയ മിര്‍സയും തമ്മിലുള്ള വിവാഹം കായിക ലോകത്ത് ഏറെ ചര്‍ച്ചയായ വിഷയമായിരുന്നു. ഇന്ത്യ - പാക്കിസ്ഥാന്‍ മത്സരങ്ങള്‍ക്കിടയിലും ഇരുവരും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. ഇപ്പോള്‍ തങ്ങളുടെ ആദ്യ കണ്ടുമുട്ടലിനെക്കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് സാനിയ മിര്‍സ. പ്രണയ വിവാഹമായിരുന്നു ഇരുവരുടെതും. 2010 ഏപ്രില്‍ 12ന് ഹൈദരാബാദില്‍ വെച്ചായിരുന്നു വിവാഹം. വിവാഹത്തിന് മുന്‍പ് ഓസ്‌ട്രേലിയയിലെ ഹൊബാര്‍ട്ടിലെ ഒരു റസ്റ്റോറന്റില്‍ നടന്ന കൂടിക്കാഴ്ചയെക്കുറിച്ചാണ് സാനിയ പറഞ്ഞത്. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാനിയ മനസ്സു തുറന്നത്.

''വൈകീട്ട് ആറു മണിക്കു ശേഷം പക്ഷികളെ പോലും കാണാന്‍ കിട്ടാത്ത ഹൊബാര്‍ട്ടിലെ ഒരു റസ്റ്റോറന്റില്‍ ഞങ്ങള്‍ ആകസ്മികമായി കണ്ടുമുട്ടുകയായിരുന്നു. അവിടെ കണ്ടുമുട്ടിയത് വിധിയായിരുന്നുവെന്നാണ് കരുതിയത്. എന്നാല്‍ ഞാനവിടെ ഉണ്ടെന്നറിഞ്ഞ് അദ്ദേഹം മനപ്പൂര്‍വ്വം അവിടേയ്ക്ക് വന്നതായിരുന്നു. ഇത് പിന്നീടാണ് അറിഞ്ഞതെന്നും''- സാനിയ തുറന്നു പറഞ്ഞു. 2017 ഒക്ടോബറില്‍ ചൈനാ ഓപ്പണിലാണ് 33കാരിയായ സാനിയ അവസാനമായി കളിച്ചത്. പ്രസവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടിയാണ് താരം കളിജീവിതത്തിന് ഇടവേള നല്‍കിയിരുന്നത്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2020 ജനുവരിയില്‍ ഹൊബാര്‍ട്ട് ഇന്റര്‍നാഷണലിലൂടെ കോര്‍ട്ടിലേക്ക് താരം മടങ്ങിവരുമെന്നാണ് റിപോര്‍ട്ടുകള്‍.

.@imVkohli on THAT screamer👌 #IndvWI pic.twitter.com/5uZovbhzMt
— BCCI (@BCCI) December 8, 2019

Next Story

Related Stories