TopTop
Begin typing your search above and press return to search.

വംശീയ അധിക്ഷേപങ്ങള്‍ക്ക് മൈതാനത്ത് പ്രതിഷേധം അറിയിക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരങ്ങളും

വംശീയ അധിക്ഷേപങ്ങള്‍ക്ക് മൈതാനത്ത് പ്രതിഷേധം അറിയിക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരങ്ങളും

കായികരംഗത്തെ വര്‍ണ്ണവിവേചനത്തിനെതിരെ പ്രതിഷേധിക്കാനൊരുങ്ങി വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരങ്ങള്‍. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ 'ബ്ലാക്ക് ലൈഫ്സ് മാറ്റര്‍' എന്നെഴുതിയ ലോഗോ ധരിച്ചായിരിക്കും താരങ്ങള്‍ മത്സരത്തിനിറങ്ങുക. ഐസിസി അംഗീകരിച്ച ലോഗോ തയാറാക്കിയത് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ്ബുകളുടെ ഷര്‍ട്ടുകളില്‍ രൂപകല്‍പന ചെയ്ത അലിഷ ഹൊസന്നയാണ്. അമേരിക്കയില്‍ കറുത്ത വംശജനായ ജോര്‍ജ്ജ് ഫ്ളോയിഡ് കൊല്ലപ്പെട്ടതിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് വീന്‍ഡീസ് താരങ്ങള്‍ എത്തുന്നത്. വിഷയത്തില്‍ പിന്തുണയറിയിക്കേണ്ടതും അവബോധം സൃഷ്ടിക്കേണ്ടതും കടമയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു', വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കായികലോകത്തും വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചും ഇതൊരു ചരിത്ര നിമിഷമാണെന്നും ഹോള്‍ഡര്‍ അഭിപ്രായപ്പെട്ടു. വിസ്ഡന്‍ ട്രോഫി നിലനിര്‍ത്താനാണ് ഞങ്ങള്‍ ഇംഗ്ലണ്ടിലെത്തിയതെങ്കിലും ലോകമെമ്പാടുമുള്ള സംഭവങ്ങളെക്കുറിച്ചും നീതിക്കും സമത്വത്തിനുമായുള്ള പോരാട്ടത്തെക്കുറിച്ചും ഞങ്ങള്‍ ബോധവാന്മാരാണ്. ഒരു കൂട്ടം ചെറുപ്പക്കാര്‍ എന്ന നിലയില്‍, വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിന്റെ വൈവിധ്യപൂര്‍ണ്ണവുമായ ചരിത്രത്തെക്കുറിച്ച് ഞങ്ങള്‍ക്കറിയാം, അതുകൊണ്ടാണ് നീതിക്കും സമത്വത്തിനും വേണ്ടിയുള്ള ഈ യുദ്ധമെന്നും അദ്ദേഹം പറഞ്ഞു. വംശീയ അധിക്ഷേപത്തെ കുറിച്ചുള്ള മുന്‍ ക്യാപ്റ്റന്‍ ഡാരെന്‍ സമിയുടെ വെളിപ്പെടുത്തലിനെ കുറിച്ചും ഹോള്‍ഡര്‍ സംസാരിച്ചു. ഇത്തരം തുറന്നുപറച്ചിലുകള്‍ തങ്ങളുടെ ഊര്‍ജ്ജം കൂട്ടുമെന്നും ഇനി ഇങ്ങനെയുള്ള അധിക്ഷേപങ്ങള്‍ക്ക് ഇരയാകില്ലെന്നാണ് പ്രതീക്ഷ. വംശീയതയെ ഡോപ്പിംഗിനും അഴിമതിക്കും തുല്യമായി പരിഗണിക്കണമെന്ന് ആഗ്രഹിക്കുന്ന ഹോള്‍ഡര്‍, വളരെയധികം ആലോചിച്ച ശേഷമാണ് ലോഗോ ധരിക്കാനുള്ള തീരുമാനത്തിലെത്തിയതെന്ന് ഹോള്‍ഡറെ ഉദ്ധരിച്ച് ഇഎസ്പിഎന്‍ ക്രിന്‍ഇന്‍ഫോ പറഞ്ഞു. കൊറോണ വൈറസിനെ തുടര്‍ന്നുള്ള ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് പുനരാരംഭിക്കുന്നത് വെസ്റ്റ്ഇന്‍ഡീസ് - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലൂടെയാണ് ടെസ്റ്റ് ജൂലൈ എട്ടിന് സതാംപ്ടണിലെ അഗാസ് ബൗളില്‍ ആദ്യ മത്സരം നടക്കും.





Next Story

Related Stories