TopTop
Begin typing your search above and press return to search.

ഈ ആളുകള്‍ക്കെല്ലാം എവിടെ നിന്നാണ് പടക്കം കിട്ടിയത്? വിളക്കുതെളിക്കല്‍ യജ്ഞത്തിന് ശേഷം അശ്വിന്റെ ചോദ്യം

ഈ ആളുകള്‍ക്കെല്ലാം എവിടെ നിന്നാണ് പടക്കം കിട്ടിയത്? വിളക്കുതെളിക്കല്‍ യജ്ഞത്തിന് ശേഷം അശ്വിന്റെ ചോദ്യം

ലോക്ക് ഡൌണ്‍ നിയന്ത്രണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത വിളക്കുതെളിക്കല്‍ യജ്ഞത്തിനിടെ ജനങ്ങള്‍ പടക്കം പൊട്ടിച്ചതില്‍ അത്ഭുതം പ്രകടിപ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍. ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വീട്ടിലെ ലൈറ്റണച്ച് മെഴുകുതിരിയോ ചെരാതോ ടോര്‍ച്ചോ മൊബൈല്‍ ഫ്‌ലാഷോ തെളിക്കണമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ഇതിനിടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിലര്‍ പടക്കം പൊട്ടിച്ചും യജ്ഞത്തില്‍ പങ്കെടുത്തത്.

'എന്റെ അത്ഭുതം അതല്ല. ഈ ആളുകള്‍ക്കെല്ലാം എവിടെനിന്നാണ് പടക്കം ലഭിച്ചത്. മാത്രമല്ല, ഇതൊക്കെ അവര്‍ എപ്പോള്‍ വാങ്ങിയെന്നതും പ്രധാനപ്പെട്ട ചോദ്യമാണ്' അശ്വിന്‍ ട്വിറ്ററില്‍ കുറിച്ചു. രാജ്യവ്യാപകമായി ലോക്ഡൗണ്‍ നിലനില്‍ക്കെ പടക്കം ആളുകള്‍ക്ക് എവിടെനിന്ന് കിട്ടിയെന്നാണ് അശ്വിന്റെ ചോദ്യം. കടകള്‍ തുറക്കാന്‍ പാടില്ലെന്നു മാത്രമല്ല, പടക്കം വാങ്ങാനുള്‍പ്പെടെ ആളുകള്‍ക്ക് പുറത്തിറങ്ങാനും അനുവാദമില്ലെന്നിരിക്കെയാണ് വിവിധ ഭാഗങ്ങളില്‍ പടക്കം പൊട്ടിക്കല്‍ അരങ്ങേറിയത്.

നേരത്തെ, കൊറോണ വൈറസ് വ്യാപനത്തിനെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കയ്യടിച്ചും പാത്രങ്ങള്‍ കൊട്ടിയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ലോക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിക്കുന്നതിലേക്കുപോലും എത്തിയതോടെ ഇത്തവണ സാമൂഹിക അകലം കര്‍ശനമായി പാലിക്കാനുള്ള നിര്‍ദ്ദേശം അദ്ദേഹം നല്‍കിയിരുന്നു. 'വിളക്കു തെളിക്കാനായി ആരും വീടിനു പുറത്തിറങ്ങരുത്. വീടിന്റെ വാതില്‍ക്കലോ ബാല്‍ക്കണിയിലോ നിന്ന് ദീപം തെളിക്കണം. സാമൂഹിക അകലം പാലിക്കണം. രാജ്യത്തെ 130 കോടി ജനത്തെക്കുറിച്ച് മനസ്സില്‍ ധ്യാനിക്കണം' ഇതായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം.

<blockquote class="twitter-tweet"> <p lang="en" dir="ltr">But I really do wonder where all these people bought their crackers from and of course ( when is the most important Q) !!</p>— lets stay indoors India 🇮🇳 (@ashwinravi99) <a href="https://twitter.com/ashwinravi99/status/1246824410159312896?ref_src=twsrc^tfw">April 5, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>
Next Story

Related Stories