TopTop
Begin typing your search above and press return to search.

'ശ്രീശാന്തിന്റെ പിഴവില്‍ ധോണിയെ വിലക്കുമെന്ന് പറഞ്ഞു'; ക്യാപ്റ്റന്‍ കൂള്‍ മറുപടി പറഞ്ഞത് ഇങ്ങനെ

ശ്രീശാന്തിന്റെ പിഴവില്‍ ധോണിയെ വിലക്കുമെന്ന് പറഞ്ഞു; ക്യാപ്റ്റന്‍ കൂള്‍ മറുപടി പറഞ്ഞത് ഇങ്ങനെ

മൈതാനത്ത്‌ എംഎസ് ധോണി 'ക്യാപ്റ്റന്‍ കൂള്‍' ആണെന്ന് തെളിയിക്കുന്ന സംഭവങ്ങളിലൊന്ന് വെളിപ്പെടുത്തുകയാണ് ഐസിസി അമ്പയര്‍ സൈമണ്‍ ടോഫല്‍. മൈതാനത്ത് തനിക്ക് അനുകൂലമായി കാര്യങ്ങള്‍ നടക്കാത്തപ്പോള്‍ പോലും ധോണിയുടെ മുഖത്ത് സമ്മര്‍ദ്ദങ്ങളുടേതായ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല, കളിക്കളത്തില്‍ ശാന്തനായിരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ്, വിഷമകരമായ സാഹചര്യങ്ങളില്‍ പോലും ഏറ്റവും നിര്‍ണായകമായ ചില തീരുമാനങ്ങള്‍ എടുക്കാന്‍ ധോണിക്ക് കഴിഞ്ഞു. അത് മത്സരങ്ങളില്‍ വിജയിക്കാന്‍ അദ്ദേഹത്തെ സഹായിച്ചു,സൈമണ്‍ ടോഫല്‍ പറഞ്ഞു. 2007 ടി 20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, 2013 ചാമ്പ്യന്‍സ് ട്രോഫി എന്നീ മൂന്ന് ഐസിസി ടൂര്‍ണമെന്റുകളിലും വിജയിച്ച ഏക ക്യാപ്റ്റനാണ് ധോണി. മൂന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടങ്ങളിലേക്കും ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിച്ചു.

മുന്‍ ഐസിസി അമ്പയര്‍ സൈമണ്‍ ടോഫല്‍ അടുത്തിടെ നടത്തിയ വെളിപ്പെടുത്തലില്‍ ധോണിയെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.ക്രിക്കറ്റില്‍ ഞാന്‍ കണ്ടതില്‍ ഏറ്റവും മികച്ച ചിന്താഗതിയുള്ള വ്യക്തിയാണ് എംഎസ് ധോണി. 2010ലെ ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിന് ഇടയിലുള്ള സംഭവം വിവരിച്ചാണ് ഐസിസി അമ്പയര്‍ ധോണിയെ പ്രശംസിച്ചത്.

ഡര്‍ബനില്‍ നടന്ന ടെസ്റ്റില്‍ ഓവറുകള്‍ എറിഞ്ഞ് തീര്‍ക്കാന്‍ ശ്രീശാന്ത് കൂടുതല്‍ സമയം എടുത്തു. ഇതോടെ കുറഞ്ഞ ഓവര്‍ നിരക്കിന് ധോണിയില്‍ നിന്ന് പിഴയീടാക്കി. നടപടി ക്രമങ്ങള്‍ വിശദീകരിക്കാന്‍ ധോനിയുടെ പക്കലേക്ക് ടോഫലും സഹ അമ്പയറുമെത്തി.അന്ന് ഒരു ഓവര്‍ എറിഞ്ഞ് തീര്‍ക്കാന്‍ ശ്രീശാന്ത് 7-8 മിനിറ്റ് എടുത്തു. ഡര്‍ബനില്‍ നടക്കുന്ന അടുത്ത ടെസ്റ്റിലും ഓവര്‍ നിരക്കിന്റെ പ്രശ്നം വന്നാല്‍ ഒരു കളിയില്‍ നിന്ന് വിലക്ക് നേരിടേണ്ടി വരുമെന്ന് ധോണിയെ അറിയിച്ചു. എന്നാല്‍, അതില്‍ കുഴപ്പമില്ല, എനിക്കെന്തായാലും ഒരു അവധി വേണം എന്നായിരുന്നു ധോണിയുടെ മറുപടി ടോഫല്‍ പറഞ്ഞു.

ഒരു കളിയില്‍ നിന്ന് മാറി നില്‍ക്കുന്ന കാര്യം ആലോചിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ, ശ്രീശാന്ത് ഈ ടെസ്റ്റില്‍ കളിക്കുന്നില്ല, അതുകൊണ്ട് പ്രശ്നമില്ല എന്നും ധോണി ഞങ്ങളോട് പറഞ്ഞു. ഇന്ത്യന്‍ ഡ്രസിങ് റൂമിലെത്തി ഓവര്‍ നിരക്കിനേയും വിലക്കിനേയും കുറിച്ച് ഞങ്ങള്‍ പറയുമ്പോള്‍ ഇരിക്കുന്ന കസേരയെ കുറിച്ചാണ് ധോണി പറഞ്ഞു കൊണ്ടിരുന്നത്. ഈ കസേര കൊള്ളാമെന്നും, വീട്ടില്‍ കൊണ്ടുപോയാലോ എന്ന് ആലോചിക്കുകയാണെന്നും ധോണി പറഞ്ഞതായി ടോഫല്‍ പറഞ്ഞു. ഇന്ത്യയ്ക്കായി 90 ടെസ്റ്റുകള്‍ കളിച്ച ധോണി 38.1 ശരാശരിയില്‍ 4,876 റണ്‍സ് നേടി. 350 ഏകദിനങ്ങള്‍ കളിച്ച അദ്ദേഹം 10,773 റണ്‍സ് നേടിയിട്ടുണ്ട്. 98 ടി 20 കളിലും ധോണി 37.6 ആവറേജും നേടിയിട്ടുണ്ട

Next Story

Related Stories