TopTop
Begin typing your search above and press return to search.

'കോഹ്‌ലിയുടെ പരാജയത്തില്‍ എവിടെയാണ് ഞാന്‍ അനുഷ്‌കയെ കുറ്റപ്പെടുത്തിയത്'; വിവാദ പരാമര്‍ശത്തിന് ശേഷം സുനില്‍ ഗവാസ്‌കര്‍

കോഹ്‌ലിയുടെ പരാജയത്തില്‍ എവിടെയാണ് ഞാന്‍ അനുഷ്‌കയെ കുറ്റപ്പെടുത്തിയത്; വിവാദ പരാമര്‍ശത്തിന് ശേഷം സുനില്‍ ഗവാസ്‌കര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ വിരാട് കോഹ്‌ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനോട് ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. മത്സരത്തില്‍ രണ്ട് വട്ടമാണ് കോഹ്‌ലി ഫോമില്‍ കളിച്ച രാഹുലിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയത്. ഇതിന് പിന്നാലെ ബാംഗ്ലൂര്‍ നായകനേയും ഭാര്യ അനുഷ്‌കയേയും കുറിച്ചുള്ള ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കറിന്റെ പരാമര്‍ശം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ലോക്ക്ഡൗണില്‍ അനുഷ്‌കയുടെ പന്തുകളില്‍ മാത്രമാണ് കോഹ്‌ലി പരിശീലനം നടത്തിയത് എന്നാണ് കമന്ററി ബോക്‌സില്‍ നിന്ന് ഗാവസ്‌കര്‍ പറഞ്ഞത്.

വിഷയത്തില്‍ ഗവാസ്‌കറിനെതിരെ രംഗത്ത് അനുഷ്‌ക രംഗത്തു വന്നിരുന്നു. നിലവില്‍ യുഎഇയില്‍ കോഹ്‌ലിയോടൊപ്പമുള്ള അനുഷ്‌ക ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പ്രതികരിച്ചത്. എന്നാല്‍ താന്‍ വിരാട് കോഹ്‌ലിയുടെ പരാജയങ്ങള്‍ക്ക് അനുഷ്‌കയെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് പ്രതികരിച്ച് അനുഷ്‌ക ശര്‍മയ്ക്ക് മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍.

അനുഷ്‌കയെ താന്‍ കുറ്റപ്പെടുത്തിയിട്ടില്ലെന്നും കളിക്കാരുടെ ഭാര്യമാരോടൊപ്പം വിദേശ പര്യടനങ്ങളില്‍ പങ്കെടുക്കാന്‍ താന്‍ എപ്പോഴും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യാ ടുഡേയോട് സംസാരിച്ച ഗവാസ്‌കര്‍ പറഞ്ഞു. 'ഒന്നാമതായി, ഞാന്‍ ഇത് വീണ്ടും പറയാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ അവരെ എവിടെയാണ് കുറ്റപ്പെടുത്തുന്നത്? ഞാന്‍ അവരെ കുറ്റപ്പെടുത്തുന്നില്ല. ഒരു വീഡിയോയില്‍ അനുഷ്‌ക കോഹ്‌ലിക്ക് പന്തെറിഞ്ഞത് കണ്ടു. ലോക്ക്ഡൗണ്‍ കാലയളവില്‍ വിരാട് ആ പന്തുകള്‍ മാത്രമാണ് നേരിട്ടത്. അതൊരു തമാശ നിറഞ്ഞ വീഡിയോ ആയിരുന്നു, ഒരു ടെന്നീസ് ബോള്‍ വെച്ച് പന്തെറിഞ്ഞ ആ വീഡിയോ ലോക്ക്ഡൗണ്‍ സമയത്ത് ആളുകള്‍ക്ക് സമയം കളയാന്‍ രസകരമായ ഗെയിം. അത്രയേയുള്ളൂ. വിരാടിന്റെ പരാജയങ്ങള്‍ക്ക് ഞാന്‍ അവരെ എവിടെയാണ് കുറ്റപ്പെടുത്തുന്നത്? ' ഗവാസ്‌കര്‍ പറഞ്ഞു.

''മിസ്റ്റര്‍ ഗവാസ്‌കര്‍, നിങ്ങളുടെ അഭിപ്രായം വെറുപ്പുളവാക്കുന്നതാണ്, പക്ഷേ ഒരു ഭാര്യയെ കുറ്റപ്പെടുത്തിക്കൊണ്ട് ഇത്രയും ശക്തമായ പ്രസ്താവന നടത്താന്‍ നിങ്ങള്‍ വിചാരിച്ചത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,ഭര്‍ത്താവിന്റെ മത്സരത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയെ കുറ്റപ്പെടുത്തി സംസാരിക്കാന്‍ ചിന്തിപ്പിച്ചത് എന്താണ് അനുഷ്‌ക ചോദിച്ചു. ഗെയിമിനെക്കുറിച്ച് അഭിപ്രായമിടുമ്പോള്‍ വര്‍ഷങ്ങളായി നിങ്ങള്‍ ഓരോ ക്രിക്കറ്റ് കളിക്കാരന്റെയും സ്വകാര്യ ജീവിതത്തെ ബഹുമാനിക്കുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നോടും നിങ്ങളുടെ തുല്യമായ ആദരവ് ഉണ്ടാകേണ്ടതല്ലേ? 'കഴിഞ്ഞ രാത്രി മുതല്‍ എന്റെ ഭര്‍ത്താവിന്റെ പ്രകടനത്തെക്കുറിച്ച് അഭിപ്രായമിടാന്‍ നിങ്ങള്‍ക്ക് മറ്റ് നിരവധി വാക്കുകളും വാക്യങ്ങളും ഉണ്ടായിരുന്നു, എനിക്ക് ഉറപ്പുണ്ട് , എന്തിനാണ് ഇതിലേക്ക് എന്റെ പേര് വലിച്ചിഴച്ചത്. ഇത് 2020 ആണ്. എന്നിട്ടും എന്നെ സംബന്ധിച്ച് കാര്യങ്ങള്‍ മാറുന്നില്ല. ക്രിക്കറ്റിലേക്ക് എന്നെ വലിച്ചിഴക്കുന്നതിനും, അനാവശ്യ പരാമര്‍ശങ്ങള്‍ക്ക് ഇരയാക്കുന്നതിനും എന്നാണ് അവസാനമാവുക? ബഹുമാനപ്പെട്ട മിസ്റ്റര്‍ ഗാവസ്‌കര്‍, ഇതിഹാസമായ നിങ്ങളുടെ പേര് ക്രിക്കറ്റില്‍ ഉയര്‍ന്ന് നില്‍ക്കും. നിങ്ങള്‍ പറഞ്ഞത് കേട്ടപ്പോ എനിക്ക് ഇത് പറയണം എന്ന് തോന്നി, ഇതായിരുന്നു അനുഷ്‌കയുടെ പ്രതികരണം.


Next Story

Related Stories