TopTop

പെണ്‍കുഞ്ഞിന്റെ ജനനം ആഘോഷമാക്കി രാജ്യന്തര ക്രിക്കറ്റിലെ ആദ്യ ലെസ്ബിയന്‍ ദമ്പതികള്‍

പെണ്‍കുഞ്ഞിന്റെ ജനനം ആഘോഷമാക്കി രാജ്യന്തര ക്രിക്കറ്റിലെ ആദ്യ ലെസ്ബിയന്‍ ദമ്പതികള്‍

വനിതാ ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയ വിവാദ വിവാഹമായിരുന്നു നൂസിലാന്റ് വനിതാ ക്രിക്കറ്റ് ടീം അംഗങ്ങളായ ആമി സാറ്റര്‍വെയ്റ്റിന്റെയും ലീ താഹുഹുവിന്റെയും. 2017 ലായിരുന്നു ഇരുവരുടെയും വിവാദവിവാഹം. വനിതാ ക്രിക്കറ്റിലെ ആദ്യ ലെസ്ബിയന്‍ ദമ്പതികളായി ഇവര്‍. ഒരേ ടീമില്‍ കളിക്കുകയും മികച്ച കൂട്ടുക്കെട്ടുകള്‍ പടുത്തുയര്‍ത്തുകയും ചെയ്ത താരങ്ങള്‍ക്ക് ഇപ്പോള്‍ പെണ്‍കുഞ്ഞ് പിറന്നതായാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. വനിതാ ക്രിക്കറ്റ് ടീം അംഗങ്ങളായ ഇരുവരും ഗ്രേസ് മേരി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ലീ താഹുഹുവാണ് കുഞ്ഞിന്റെ ജനനം ലോകത്തോട് പറഞ്ഞത്. ഈ മാസം 13-ന് ആയിരുന്നു ഗ്രേസ് മേരിയുടെ ജനനമെങ്കിലും വ്യാഴാഴ്ചയാണ് താഹുഹു ഇക്കാര്യം പരസ്യമാക്കിയത്. കുഞ്ഞിന്റെ വിരലുകള്‍ ചേര്‍ത്തുപിടിക്കുന്ന ഇരുവരുടെയും കൈകളുടെ ചിത്രത്തിനൊപ്പമാണ് താഹുഹുവിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്.

കിവീസിനായി കളിക്കവെ 2017-ലാണ് ഇരുവരും വിവാഹിതരാകുന്നത്. പിന്നീട് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് തങ്ങള്‍ ഒരു കുഞ്ഞിനെ കാത്തിരിക്കുകയാണെന്ന് ഇരുവരും അറിയിച്ചത്. ഇതിനു പിന്നാലെ ആമി സാറ്റെര്‍ത്വെയ്റ്റിന് ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് പ്രസവാവധി അനുവദിക്കുകയും ചെയ്തിരുന്നു. വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രസവാവധി അനുവദിച്ചുകൊണ്ട് ന്യൂസീലന്‍ഡ് ക്രിക്കറ്റ് നിയമം പരിഷ്‌കരിച്ചലരുന്നു.ഈ ആനുകൂല്യം ലഭിക്കുന്ന ആദ്യ താരമായതും ആമി ആയിരുന്നു.






Next Story

Related Stories