TopTop

21 ദിവസം സമ്പൂര്‍ണ അടച്ചിടല്‍; പ്രധാനമന്ത്രിയുടെ നടപടിക്ക് പിന്തുണയേകി ക്രിക്കറ്റ് താരങ്ങള്‍

21 ദിവസം സമ്പൂര്‍ണ അടച്ചിടല്‍; പ്രധാനമന്ത്രിയുടെ നടപടിക്ക് പിന്തുണയേകി ക്രിക്കറ്റ് താരങ്ങള്‍

രാജ്യത്ത് കൊറോണ രോഗ വ്യാപനത്തെ തുടര്‍ന്ന് 21 ദിവസം സമ്പൂര്‍ണ അടച്ചിടല്‍ (ലോക്ക് ഡൗണ്‍) പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിക്ക് പിന്തുണയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയടക്കമുള്ള താരങ്ങള്‍. കോഹ്‌ലിയെ കൂടാതെ രവിചന്ദ്രന്‍ അശ്വിന്‍, ഹര്‍ഭജന്‍ സിങ്, ചേതേശ്വര്‍ പൂജാര എന്നിവരും പ്രധാനമന്ത്രിയുടെ നടപടിയെ പിന്തുണയറിയിച്ചു.

'21 ദിവസത്തേക്ക് രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിജി പറഞ്ഞപോലെ ദയവായി എല്ലാവരും വീടിനുള്ളില്‍ തന്നെ കഴിയണമെന്നാണ് എന്റെ അഭ്യര്‍ഥന', സാമൂഹ്യ അകലമാണ് കൊറോണയ്‌ക്കെതിരെയുള്ള പ്രതിരോധം കോഹ്‌ലി ട്വീറ്റ് ചെയ്തു.

ഇന്ത്യ, നമുക്കിനി വീടിനുള്ളില്‍ കഴിയാമെന്ന് കുറിച്ച അശ്വിന്‍ അവരവരുടെ അഭിപ്രായങ്ങള്‍ പറയുന്നതിന് പകരം ഇനിമുതല്‍ നിര്‍ദേശങ്ങള്‍ അനുസരിക്കാമെന്നും കൂട്ടിച്ചേര്‍ത്തു. ഉത്തരവാദിത്വമുള്ള പൗരന്‍മാരാകൂ എന്ന് ആഹ്വാനം ചെയ്ത ഹര്‍ഭജന്‍ ഈ 21 ദിവസങ്ങള്‍ നമ്മുടെയെല്ലാം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളാണെന്നും ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നിര്‍ദേശിച്ചതു പോലെ എല്ലാവരും വീടിനുള്ളില്‍ തന്നെ കഴിഞ്ഞ് കൊറോണ വൈറസിനെതിരായ പ്രതിരോധത്തിലെ നിങ്ങളുടെ ജോലി ചെയ്യണമെന്ന് ചേതേശ്വര്‍ പൂജാരയും വ്യക്തമാക്കി.



Next Story

Related Stories