TopTop
Begin typing your search above and press return to search.

'വേറെ എന്തൊക്കെ വാക്കുകള്‍ ഉണ്ടായിരുന്നു, എന്തിന് എന്റെ പേര് വലിച്ചിഴച്ചു?' ഗവാസ്‌കറുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് അനുഷ്‌ക

വേറെ എന്തൊക്കെ വാക്കുകള്‍ ഉണ്ടായിരുന്നു, എന്തിന് എന്റെ പേര് വലിച്ചിഴച്ചു? ഗവാസ്‌കറുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് അനുഷ്‌ക

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ വിരാട് കോഹ്‌ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനോട് ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. മത്സരത്തില്‍ രണ്ട് വട്ടമാണ് കോഹ്‌ലി ഫോമില്‍ കളിച്ച രാഹുലിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയത്. ഇതിന് പിന്നാലെ ബാംഗ്ലൂര്‍ നായകനേയും ഭാര്യ അനുഷ്‌കയേയും കുറിച്ചുള്ള ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കറിന്റെ പരാമര്‍ശം വലിയ വിവാദത്തിന് വഴിവെച്ചു.

ലോക്ക്ഡൗണില്‍ അനുഷ്‌കയുടെ പന്തുകളില്‍ മാത്രമാണ് കോഹ്‌ലി പരിശീലനം നടത്തിയത് എന്നാണ് കമന്ററി ബോക്സില്‍ നിന്ന് ഗാവസ്‌കര്‍ പറഞ്ഞത്. ഇതോടെ ഗാവസ്‌കറെ കമന്ററി ബോക്സില്‍ നിന്ന് മാറ്റണം എന്ന മുറവിളിയുമായി കോഹ്ലിയുടെ ആരാധകര്‍ എത്തിയിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ ഗവാസ്‌കറിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് അനുഷ്‌ക, നിലവില്‍ യുഎഇയില്‍ കോഹ്ലിയോടൊപ്പമുള്ള അനുഷ്‌ക ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പ്രതികരിച്ചത്. ''മിസ്റ്റര്‍ ഗവാസ്‌കര്‍, നിങ്ങളുടെ അഭിപ്രായം വെറുപ്പുളവാക്കുന്നതാണ്, പക്ഷേ ഒരു ഭാര്യയെ കുറ്റപ്പെടുത്തിക്കൊണ്ട് ഇത്രയും ശക്തമായ പ്രസ്താവന നടത്താന്‍ നിങ്ങള്‍ വിചാരിച്ചത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,ഭര്‍ത്താവിന്റെ മത്സരത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയെ കുറ്റപ്പെടുത്തി സംസാരിക്കാന്‍ ചിന്തിപ്പിച്ചത് എന്താണ് അനുഷ്‌ക ചോദിച്ചു. ഗെയിമിനെക്കുറിച്ച് അഭിപ്രായമിടുമ്പോള്‍ വര്‍ഷങ്ങളായി നിങ്ങള്‍ ഓരോ ക്രിക്കറ്റ് കളിക്കാരന്റെയും സ്വകാര്യ ജീവിതത്തെ ബഹുമാനിക്കുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നോടും നിങ്ങളുടെ തുല്യമായ ആദരവ് ഉണ്ടാകേണ്ടതല്ലേ? 'കഴിഞ്ഞ രാത്രി മുതല്‍ എന്റെ ഭര്‍ത്താവിന്റെ പ്രകടനത്തെക്കുറിച്ച് അഭിപ്രായമിടാന്‍ നിങ്ങള്‍ക്ക് മറ്റ് നിരവധി വാക്കുകളും വാക്യങ്ങളും ഉണ്ടായിരുന്നു, എനിക്ക് ഉറപ്പുണ്ട് , എന്തിനാണ് ഇതിലേക്ക് എന്റെ പേര് വലിച്ചിഴച്ചത്. ഇത് 2020 ആണ്. എന്നിട്ടും എന്നെ സംബന്ധിച്ച് കാര്യങ്ങള്‍ മാറുന്നില്ല. ക്രിക്കറ്റിലേക്ക് എന്നെ വലിച്ചിഴക്കുന്നതിനും, അനാവശ്യ പരാമര്‍ശങ്ങള്‍ക്ക് ഇരയാക്കുന്നതിനും എന്നാണ് അവസാനമാവുക? ബഹുമാനപ്പെട്ട മിസ്റ്റര്‍ ഗാവസ്‌കര്‍, ഇതിഹാസമായ നിങ്ങളുടെ പേര് ക്രിക്കറ്റില്‍ ഉയര്‍ന്ന് നില്‍ക്കും. നിങ്ങള്‍ പറഞ്ഞത് കേട്ടപ്പോ എനിക്ക് ഇത് പറയണം എന്ന് തോന്നി, അനുഷ്‌ക പ്രതികരിച്ചു.




Next Story

Related Stories