TopTop
Begin typing your search above and press return to search.

കുടുംബാംഗങ്ങള്‍ക്ക് കോവിഡ്; സൗരവ് ഗാംഗുലിയുടെ സഹോദരന്‍ ഐസൊലേഷനില്‍

കുടുംബാംഗങ്ങള്‍ക്ക് കോവിഡ്; സൗരവ് ഗാംഗുലിയുടെ സഹോദരന്‍ ഐസൊലേഷനില്‍

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയുമായ സ്നേഹാശിഷ് ഗാംഗുലിയുടെ ഭാര്യ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ബംഗാള്‍ ആരോഗ്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

സ്നേഹാശിഷ് ഗാംഗുലിയുടെ ഭാര്യയുടെ മാതാപിതാക്കള്‍ക്ക് കഴിഞ്ഞ ആഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ സ്നേഹാശിഷിന്റെ പരിശോധനാഫലം നെഗറ്റീവാണ്. എങ്കിലും അദ്ദേഹത്തോട് ഐസൊലേഷനില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. സ്നഹാശിഷിന്റെ മോമിന്‍പുരിലെ വീട്ടില്‍ സഹായിയായി ജോലി ചെയ്യുന്നയാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കോവിഡ് സ്ഥിരീകരിച്ച നാലുപേരും ആരോഗ്യ പ്രശ്‌നങ്ങളുള്ളതായി അറിയിച്ചിരുന്നു. ഇതിന് കോവിഡ് ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാലാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇവരാരും സൗരവ് ഗാംഗുലിയുടെ ബെഹാലയിലുള്ള കുടുംബ വീട്ടിലായിരുന്നില്ല താമസം. മാത്രമല്ല, കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

Next Story

Related Stories