TopTop
Begin typing your search above and press return to search.

'എന്നെ ബഹുമാനിച്ചാല്‍ തിരിച്ചും ബഹുമാനിക്കും'-നിഖത്ത് സറീന് ഷെയ്ക്ക് ഹാന്‍ഡ് നല്കാതിരുന്നതിന് മേരി കോമിന്റെ വിശദീകരണം

എന്നെ ബഹുമാനിച്ചാല്‍ തിരിച്ചും ബഹുമാനിക്കും-നിഖത്ത് സറീന് ഷെയ്ക്ക് ഹാന്‍ഡ് നല്കാതിരുന്നതിന് മേരി കോമിന്റെ വിശദീകരണം

തന്നെ ബഹുമാനിച്ചാല്‍ തിരിച്ചും ബഹുമാനിക്കുമെന്ന് മേരി കോം. ഇന്നലെ നടന്ന ടോക്കിയോ ഒളിമ്പിക്സ് ബോക്സിംഗ് ട്രയല്‍ മാച്ചില്‍ വിജയിച്ചതിന് ശേഷം എതിരാളി നിഖത്ത് സറീന് ഷെയ്ക്ക് ഹാന്‍ഡ് നാനല്കാതിരുന്നതിനെ ന്യായീകരിക്കുകയായിരുന്നു മേരി കോം. "ഞാന്‍ എത്രതവണ സ്വയം തെളിയിക്കണം? അവളെ തോല്‍പ്പിക്കുന്നത് ഇതാദ്യമായല്ല, നിരവധി തവണ തോല്‍പ്പിച്ചിട്ടുണ്ട്. പുറത്തുവന്നു സംസാരിച്ച് വിവാദമുണ്ടാക്കാന്‍ എനിക്കു താല്‍പ്പര്യമില്ല. റിംഗിലാണ് തെളിയിക്കേണ്ടത്" മേരി കോം പറഞ്ഞു. മേരി കോമിന്റെ പെരുമാറ്റം തന്നെ വേദനിപ്പിച്ചെന്നു നിഖത്ത് സറീന് മത്സര ശേഷം പറഞ്ഞിരുന്നു. "ഞാന്‍ എന്തിന് ഷെയ്ക്ക് ഹാന്‍ഡ് ചെയ്യണം? ആദ്യം കളിക്കളത്തിന് പുറത്തു വിവാദങ്ങള്‍ ഉണ്ടാക്കുക, മാധ്യമങ്ങള്‍ മുന്‍പാകെ പലതും വിളിച്ചുപറയുക, അതിനു ശേഷം താന്‍ ഷെയ്ക്ക് ഹാന്‍ഡ് നല്‍കണമെന്നും പുഞ്ചിരിക്കണമെന്നും പറയുന്നതില്‍ എന്തര്‍ഥമാണുള്ളത്? ഈ രീതി എനിക്കിഷ്ടമല്ല." തന്നെ ബഹുമാനിച്ചാല്‍ മാത്രമേ താനും ബഹുമാനിക്കുകയുള്ളൂ എന്നും മേരി കോം കൂടിച്ചേര്‍ത്തു. "മനസിലുള്ള കാര്യങ്ങള്‍ ഉള്ളില്‍ വെച്ച് ഇടിക്കൂട്ടില്‍ തെളിയിക്കണം. എന്നിട്ട് സംസാരിക്കൂ.." മേരി കോം പറഞ്ഞു. ഇന്നലെ നടന്ന ഒളിമ്പിക്സ് യോഗ്യതാ ട്രയല്‍ മത്സരത്തില്‍ വനിതകളുടെ 51 കിലോ വിഭാഗത്തില്‍ മേരി കോം ലോക യൂത്ത് ചാമ്പ്യന്‍ നിഖാത്ത് സരീനെ പരാജയപ്പെടുത്തിയിരുന്നു. ആറ് തവണ ലോക ചാമ്പ്യനും ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവുമായ മേരി സ്‌കോര്‍ 9-1 നാണ് സരീനെതിരെ വിജയിച്ചത്. വിജയത്തോടെ മേരി കോം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചൈനയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.


Next Story

Related Stories