TopTop
Begin typing your search above and press return to search.

പച്ചപ്പുൽ മൈതാനത്ത് 'തീ പിടിക്കില്ല' - രണ്ടാം ലോകയുദ്ധത്തിന് ശേഷം ആദ്യമായി വിംബിള്‍ഡണ്‍ റദ്ദാക്കി

പച്ചപ്പുൽ മൈതാനത്ത് തീ പിടിക്കില്ല - രണ്ടാം ലോകയുദ്ധത്തിന് ശേഷം ആദ്യമായി വിംബിള്‍ഡണ്‍ റദ്ദാക്കി

2020ല വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് റദ്ദാക്കി. രണ്ടാം ലോകയുദ്ധകാലത്തിന് ശേഷം ഇതാദ്യമായാണ് ലണ്ടന് സമീപം ജൂണ്‍ 29 മുതല്‍ ജൂലായ് 12 വരെ നടക്കാനിരുന്ന വിഖ്യാത ടൂര്‍ണമെന്റ് റദ്ദാക്കിയത്. അടിയന്തര യോഗം ചേര്‍ന്നതിന് ശേഷമാണ്, വിംബിള്‍ഡണിന്റെ സംഘാടകരായ സംഘാടകരായ ദ ഓള്‍ ഇംഗ്ലണ്ട് ലോണ്‍ ടെന്നീസ് ക്ലബ് ഇക്കാര്യം അറിയിച്ചത്. പകരം 2021 ജൂണ്‍ 28 മുതല്‍ ജൂലായ് 11 വരെ ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചു. ഈ പ്രഖ്യാപനത്തെ തുടര്‍ന്ന് ജൂലായ് 13 വരെ എല്ലാ അന്താരാഷ്ട്ര ടെന്നീസ് ടൂര്‍ണമെന്റുകളും നിര്‍ത്തിവയ്ക്കാന്‍ എടിപിയും (അസോസിയേഷൻ ഓഫ് ടെന്നീസ് പ്രൊഫഷണൽസ്) ഡബ്ല്യുടിഎയും (വിമൺസ് ടെന്നീസ് അസോസിയേഷൻ) തീരുമാനിച്ചു. നേരത്തെ ജൂണ്‍ ഏഴ് വരെ നിര്‍ത്തിവയ്ക്കാനായിരുന്നു തീരുമാനം.

1877ലാണ് ആദ്യമായി വിംബിള്‍ഡണ്‍ സംഘടിപ്പിച്ചത്. പിന്നീട് എല്ലാ വര്‍ഷവും വിംബിള്‍ഡണ്‍ നടന്നിരുന്നു. 1940 മുതല്‍ 45 വര രണ്ടാം ലോകയുദ്ധകാലത്ത് മാത്രമാണ് ടൂര്‍ണമെന്റ് റദ്ദാക്കേണ്ടി വന്നത്. ടൂര്‍ണമെന്റ് നിര്‍ത്തിവയ്ക്കുന്നതില്‍ ഖേദം പ്രകടിപ്പിച്ച എഇഎല്‍ടിസി, ടിക്കറ്റ് തുക റീഫണ്ട് ചെയ്യുമെന്ന് അറിയിച്ചു. 2021ലെ ടൂര്‍ണമെന്റിന് ഒരേ ദിവസം, ഓരേ കോര്‍ട്ടിലെ മത്സരം കാണുന്നതിനുള്ള ടിക്കറ്റ് നല്‍കുമെന്നും സംഘാടകര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 13 വരെ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന യുഎസ് ഓപ്പണില്‍ മാറ്റമൊന്നും അറിയിച്ചിട്ടില്ല. യുഎസില്‍ കൊവിഡ് മരണം 2000 കടന്നിരിക്കുകയാണ്. ടോക്കിയോ ഒളിമ്പിക്‌സ് അടക്കമുള്ള അന്താരാഷ്ട്ര കായിക മത്സരങ്ങള്‍ കൊവിഡ് മൂലം മാറ്റിവച്ചിരുന്നു. ഒളിമ്പിക്‌സിന്റെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

Next Story

Related Stories