Top

ലോക ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പ്; ഇന്ത്യയുടെ മേരി കോം ഇന്നിറങ്ങും

ലോക ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പ്; ഇന്ത്യയുടെ മേരി കോം ഇന്നിറങ്ങും

ഇന്ത്യയുടെ വനിത ബോക്‌സിംഗ് താരം മേരി കോം ലോക വനിതാ ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ന് ആദ്യ പോരാട്ടത്തിനിറങ്ങും. റഷ്യയില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 3.30നാണ് മേരി കോം പ്രീ ക്വാര്‍ട്ടറില്‍ മത്സരിക്കുന്നത്. കരിയറിലെ ഏഴാം ലോകകിരീടം ലക്ഷ്യമിട്ടാണ് മേരി കോം ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കുന്നത്.

ആദ്യ റൗണ്ടില്‍ ബൈ ലഭിച്ച മേരി കോം പ്രീ ക്വാര്‍ട്ടറില്‍ തായ്ലന്‍ഡിന്റെ ജിപോങിനെ എതിരിടും. 51 കിലോ വിഭാഗത്തില്‍ മേരി കോ മൂന്നാം സീഡെങ്കില്‍ തായ് താരം സീഡ് ചെയ്യപ്പെട്ടിട്ടില്ല. ലോക ചാംപ്യന്‍ഷിപ്പില്‍ മേരി കോം ഇതിന് മുന്‍പ് നേടിയിട്ടുള്ള ഏഴ് മെഡലും 45, 48 കിലോ വിഭാഗങ്ങളിലായിരുന്നു. 51 കിലോ വിഭാഗത്തില്‍ മുന്‍പ് മത്സരിച്ച രണ്ട് തവണയും ക്വാര്‍ട്ടര്‍ കടക്കാന്‍ മേരി കോമിന് കഴിഞ്ഞില്ല. 75 കിലോ വിഭാഗത്തില്‍ ആദ്യ റൗണ്ടില്‍ ജയിച്ച സവീറ്റി ബൂറയ്ക്കും ഇന്ന് പ്രീ ക്വാര്‍ട്ടര്‍ മത്സരമുണ്ട്. രണ്ടാം സീഡായ ലൗറന്‍ പ്രൈസിനാണ് എതിരാളി.


Next Story

Related Stories