TopTop
Begin typing your search above and press return to search.

'ഒളിംപിക്സിൽ 100 മീറ്റർ സപ്രിന്റ് വനിതാ താരങ്ങൾക്ക് 80 മീറ്ററല്ല; ക്രിക്കറ്റിൽ എന്തിന് ഇളവുകൾ'; ഇന്ത്യൻ പേസർ ശിഖ പാണ്ഡെ ചോദിക്കുന്നു

വനിതാ ക്രിക്കറ്റ് മൽസരങ്ങളിൽ പുരുഷൻമാരുടേതിൽ നിന്ന് വ്യത്യസ്ഥമായി പിച്ച്, ഗൗണ്ട്, ബോൾ എന്നിവയില്‍ ഇളവുകൾ അനുവദിക്കണമെന്ന തരത്തിലുയരുന്ന ചർച്ചകളെ വിമർശിച്ച് ഇന്ത്യൻ താരം ശിഖ പാണ്ഡെ. ട്വിറ്ററിലായിരുന്നു ഇന്ത്യൻ പേസ് താരം നിലപാട് വ്യക്തമാക്കുന്നത്. വനിതാ ക്രിക്കറ്റിൽ വേണ്ടത് കുടുതൽ നിക്ഷേപവും, വിപണന സാധ്യതയുമാണ്. ഈ രംഗത്തെ താരങ്ങളുടെ കായിക ക്ഷമതയെ ഉൾപ്പെടെ സംശയത്തോടെ വീക്ഷിക്കരുതെന്നും ശിഖ ട്വീറ്റുകളിൽ ചൂണ്ടിക്കാട്ടുന്നു.

പിച്ചുകളുടെ നീളം കുറയ്ക്കണം, ബൗണ്ടറികൾ ചെറുതാക്കണം എന്നങ്ങനെയെല്ലാമുള്ള വാദങ്ങൾ അനാവശ്യമാണ്. ഒളിമ്പിക്സിൽ 100 മീറ്റർ വനിതാ സ്പ്രിന്റർ ഒന്നാം സ്ഥാനം നേടുന്നതിന് 80 മീറ്ററല്ല ഓടുന്നത്, അതുപോലെതന്നെയാണ് ക്രിക്കറ്റും. പിച്ചിന്റെ നീളം കുറയ്ക്കണം എന്ന പോലുള്ള ആശയങ്ങൾ സംശയാസ്പദമാണെന്നും താരം പറയുന്നു.

ന്യൂസിലാന്റ് ക്യാപ്റ്റൻ സോഫി ഡേവിനാണ് വനിതാ ക്രിക്കറ്റ് മൽസരങ്ങളിൽ ചെറിയ പന്ത് ഉപയോഗിക്കാമെന്ന് നിർദേശം മുന്നോട്ടുവച്ചത്. ഇവർക്ക് പുറമെ ഇന്ത്യൻ ടീം ശിഖ പാണ്ഡെയുടെ സഹതാരം ജെമിമ റോഡ്രിഗസ് ചെറിയ പിച്ച് എന്ന നിർദേശവും മുന്നോട്ട് വച്ചിരുന്നു. ഈ മാസം ആദ്യം ഗവേണിംഗ് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ സംഘടിപ്പിച്ച ഒരു ഇന്നൊവേഷൻ വെബിനാറിലായിരുന്നു ഡെവിനും റോഡ്രിഗസും ഇക്കാര്യങ്ങൾ നിർദേശിച്ചത്. എന്നാൽ ഇത്തരത്തിലുയരുന്ന മിക്ക നിർദ്ദേശങ്ങളും അനാവശ്യമാണെന്നും ശിഖ ചുണ്ടിക്കാട്ടുന്നു.



"സ്ത്രീകളുടെ ക്രിക്കറ്റിനെ വളർത്താൻ സഹായിക്കുന്നതിന് അല്ലെങ്കിൽ കൂടുതൽ ആകർഷകമായ ഉൽ‌പ്പന്നമാക്കി മാറ്റാൻ നിർദ്ദേശിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകൾ കേൾക്കുന്നുണ്ട്. എന്നാൽ ഉയർന്നുവരുന്ന മിക്ക നിർദ്ദേശങ്ങളും അമിതമാണെന്നാണ് വ്യക്തിപരമായ തന്റെ അഭിപ്രായം. വനിതാ കായിക, ക്രിക്കറ്റ് മത്സരങ്ങളെ പുരുഷന്മാരുടെ കായിക ഇനവുമായി താരതമ്യം ചെയ്യരുത്. ഇതിനെ മൊത്തത്തിൽ വ്യത്യസ്തമായ ഒരു കായിക വിനോദമായി നാം കാണേണ്ടതുണ്ട്. 2020 മാർച്ച് 8 ന് 86,174 കാണികളാണ് മത്സരം കാണാനെത്തിയത്. ദശലക്ഷങ്ങൾ അവരുടെ ടെലിവിഷൻ സെറ്റുകളിലും മാച്ച് തത്സമയം വീക്ഷിച്ചു. കഴിഞ്ഞ വനിതാ ട്വന്റി ട്വന്റി ഫൈനൽ മൽസരം ചൂണ്ടിക്കാട്ടി പാണ്ഡെ ചുണ്ടിക്കാട്ടി.

ശക്തമായ വിപണന മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിന് പകരം നിയമങ്ങൾ മാറ്റുക എന്നത് തെറ്റാണെന്ന് വിലയിരുത്തേണ്ടിവരും. കായികമൽസരങ്ങൾ നന്നായി വിപണനം ചെയ്യുന്നതിലൂടെയും വളർച്ച കൈവരിക്കാൻ കഴിയും. വനിതകൾ ഭാഗമാവുന്ന മൽസരങ്ങളിൽ മിക്കതിലും ഡിആർ‌എസ്, സ്നിക്കോ, ഹോട്ട്‌സ്‌പോട്ട് എന്നിവയും സാങ്കേതിക തികവാർന്ന തത്സമയ പ്രക്ഷേപണവും ഉണ്ടാവാറില്ല. അതെന്തുകൊണ്ടാണാണെന്നും ശിഖ പാണ്ഡെ ചോദിക്കുന്നു.


Next Story

Related Stories