TopTop
Begin typing your search above and press return to search.

2011 ലോകകപ്പിലെ ഇന്ത്യ-ശ്രീലങ്ക ഫൈനലിലെ ഒത്തുകളി ആരോപണം; അരവിന്ദ ഡിസില്‍വയെ ചോദ്യം ചെയ്തു

2011 ലോകകപ്പിലെ ഇന്ത്യ-ശ്രീലങ്ക ഫൈനലിലെ ഒത്തുകളി ആരോപണം; അരവിന്ദ ഡിസില്‍വയെ ചോദ്യം ചെയ്തു

2011 ലോകകപ്പില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഫൈനല്‍ മത്സരം ഒത്തുകളിയായിരുന്നോ എന്നത് അന്വേഷിക്കുന്ന അരവിന്ദ ഡിസില്‍വയെ ചോദ്യം ചെയ്തു. ലോകകപ്പ് സമയത്ത് ലങ്കന്‍ ടീമിന്റെ ചീഫ് സെലക്ടര്‍ അരവിന്ദ ഡിസില്‍വയായിരുന്നു. ആറു മണിക്കൂറോളം ഡിസില്‍വയെ ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്.

2011 ലോകകപ്പ് ഫൈനല്‍ ഇന്ത്യക്ക് ശ്രീലങ്ക വിറ്റുവെന്ന ലങ്കന്‍ മുന്‍ കായിക മന്ത്രി മഹിന്ദാനന്ദയുടെ ആരോപണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ഡിസില്‍വ നേരത്തെ ആവശ്യപ്പെട്ടിരുന്നു. 1996ല്‍ ശ്രീലങ്കയ്ക്ക് കിരീടം സമ്മാനിച്ച ക്യാപ്റ്റന്‍ അര്‍ജുന രണതുംഗ ഉള്‍പ്പെടെ പലരും സമാനമായ ആരോപണം ഉന്നയിക്കുകയും മഹിന്ദാനന്ദ അലുത്ഗമഗെ തന്നെ പലതവണ ആരോപണം ആവര്‍ത്തിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ശ്രീലങ്കന്‍ കായികമന്ത്രി ദലസ് അലഹപ്പെരുമ അന്വേഷണത്തിന് ഉത്തരവിട്ടത്. ആരോപണം ഉന്നയിച്ച മഹിന്ദാനന്ദയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. കായിക മേഖലയിലെ കുറ്റകൃത്യങ്ങളെ കുറിച്ച് അന്വേഷിക്കുന്ന പൊലീസ് സംഘത്തിനാണ് ഇവിടേയും അന്വേഷണ ചുമതല.

മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ 275 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഗൗതം ഗംഭീറിന്റെയും ക്യാപ്റ്റന്‍ എം.എസ്.ധോണിയുടെയും മികവിലാണു കിരീടത്തിലെത്തിയത്. അതേസമയം, 2011 ലോകകപ്പ് ഫൈനല്‍ ഒത്തുകളിച്ചു തോറ്റതാണെന്ന മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ അന്ന് ക്യാപ്റ്റനായിരുന്ന കുമാര്‍ സംഗക്കാരയും ഫൈനലില്‍ സെഞ്ചുറി നേടിയ മഹേള ജയര്‍വര്‍ധനെയും രംഗത്തെത്തിയിരുന്നു


Next Story

Related Stories