TopTop
Begin typing your search above and press return to search.

ജര്‍മ്മന്‍ ഇതിഹാസം ക്ലോസെ ബയേണില്‍ സഹപരിശീലകനാകും

ജര്‍മ്മന്‍ ഇതിഹാസം ക്ലോസെ ബയേണില്‍ സഹപരിശീലകനാകും

ജര്‍മനിയുടെ ഇതിഹാസ താരം മിറോസ്ലാവ് ക്ലോസെ ബയേണ്‍ മ്യൂണിക്കിന്റെ സഹപരിശീലകനാകും. ഈ ജൂലൈ മുതലായിരിക്കും മുഖ്യ പരിശീലകന്‍ ഹാന്‍സി ഫ്‌ളിക്കിന്റെ സഹായിയായി ക്ലോസെ ബയേണിലെത്തുക. ഒരു വര്‍ഷത്തേക്കാണ് കരാര്‍. കഴിഞ്ഞ രണ്ടു സീസണുകളില്‍ ബയേണ്‍ മ്യൂണിക്കിന്റെ അണ്ടര്‍ 17 ടീമിന്റെ പരിശീലകനായിരുന്നു ക്ലോസെ. കഴിഞ്ഞവര്‍ഷം ബുണ്ടസ്ലിഗ സൗത്ത്/ സൗത്ത് വെസ്റ്റ് റെഗുലര്‍ സീസണ്‍ ചാമ്പ്യന്‍ഷിപ്പ് ടീമിന് ക്ലോസെ നേടിക്കൊടുത്തിരുന്നു.

ഫുട്ബോള്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാണ് 41കാരനായ ക്ലോസെ നാലു ലോകകപ്പുകളിലായി 16 ഗോളുകളാണ് നേടിയിട്ടുള്ളത്. 2014ല്‍ ലോകകിരീടം നേടിയ ജര്‍മ്മന്‍ ടീമിലും ക്ലോസെയുണ്ടായിരുന്നു. ഒരു ലോകകപ്പില്‍ അഞ്ച് ഹെഡര്‍ ഗോളുകള്‍ നേടിയതിന്റെ റെക്കോഡുമുണ്ട് ക്ലോസെക്ക്. ജര്‍മനിക്കായി 137 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും ക്ലോസെ 71ഗോളുകള്‍ നേടിയ താരമാണ് ക്ലോസെ. ബയേണ്‍ കുപ്പായത്തില്‍ 150 മത്സരം കളിച്ച താരം 53 തവണ ലക്ഷ്യം കണ്ടു. ബുണ്ടസ് ലിഗയില്‍ ആകെ 307 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ക്ലോസെ 121 ഗോളുകളാണ് നേടിയിട്ടുള്ളത്. രണ്ട് തവണ ബുണ്ടസ് ലിഗ കിരീടം നേടിയിട്ടുണ്ട്. 2016ല്‍ ബൂട്ടഴിക്കുമ്പോള്‍ ലാസിയോയുടെ താരമായിരുന്നു ക്ലോസെ.

'വളരെ സന്തോഷം. ജര്‍മന്‍ ടീമില്‍ കളിക്കുന്ന കാലം തൊട്ട് ഹാന്‍സി ഫ്‌ളിക്കിനെ അറിയാം. വ്യക്തിപരമായും അല്ലാതെയും പരസ്പര വിശ്വാസമുള്ളവരാണ് ഞങ്ങള്‍. എന്റെ അനുഭവസമ്പത്ത് ബയേണിനെ സഹായിക്കുമെന്നാണ് പ്രതീക്ഷ' പരിശീലകനായി നിയമിതനായ ശേഷം ക്ലോസെ പ്രതികരിച്ചു. 2014ല്‍ ക്ലോസെ ജര്‍മന്‍ ടീമില്‍ കളിക്കുമ്പോള്‍ സഹ പരിശീലകനായിരുന്നു ഫ്‌ളിക്. 2016 ല്‍ ഫുട്ബാളില്‍ നിന്നും വിരമിച്ച ക്ലൊസെ ജോവാക്കിം ലോയുടെ കീഴില്‍ ജര്‍മ്മന്‍ നാഷണല്‍ ടീമിന്റെ പരിശീലക സംഘത്തില്‍ ഒരാളായിരുന്നു.

Next Story

Related Stories