TopTop
Begin typing your search above and press return to search.

നൊവാക് ജോക്കോവിച്ചിനും ഭാര്യക്കും കോവിഡ്, വൈറസ് സ്ഥീരീകരിച്ച നാലാമത്തെ ടെന്നീസ് താരം

നൊവാക് ജോക്കോവിച്ചിനും ഭാര്യക്കും കോവിഡ്, വൈറസ് സ്ഥീരീകരിച്ച നാലാമത്തെ ടെന്നീസ് താരം

ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനും ഭാര്യ ജെലീനയ്ക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ലോകത്ത് കോവിഡ് ബാധിച്ച നാലാമത്തെ ടെന്നീസ് താരമായിരിക്കുകയാണ് 33കാരനായ സെര്‍ബിയയുടെ സൂപ്പര്‍ താരം. ബാല്‍കന്‍സിനെ ടെന്നീസ് ടൂര്‍ണമെന്റില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ജോക്കോവിച്ചിനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ദ്യോകോവിച്ചിന് യാതൊരു രോഗലക്ഷണങ്ങളുമില്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. ഗ്രിഗോര്‍ ദിമിത്രോവ്, ബോര്‍ണ കോറിക്, വിക്ടര്‍ ട്രോയ്ക്കി എന്നീ ടെന്നീസ് താരങ്ങള്‍ക്കാണ് ഇതിന് മുമ്പ് കോവിഡ് സ്ഥിരീകരിച്ചത്.

കുട്ടികളുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്നും ജോക്കോവിച്ച് അറിയിച്ചു. ഓരോ വ്യക്തികള്‍ക്കുമുണ്ടായ ഇന്‍ഫെക്ഷന് ഞാന്‍ ക്ഷമ ചോദിക്കുന്നു - ജോക്കോവിച്ച് പ്രസ്താവനയില്‍ പറഞ്ഞു. ആരുടേയും ആരോഗ്യത്തിന് ഞാന്‍ കാരണം കുഴപ്പമുണ്ടാകില്ല എന്ന് പ്രതീക്ഷിക്കുന്നു. എല്ലാവര്‍ക്കും അസുഖം ഭേദമാകുമെന്നും - ജോക്കോവിച്ച് പറഞ്ഞു. 14 ദിവസത്തെ സെല്‍ഫ് ഐസൊലേഷനിലേയ്ക്ക് പോവുകയാണെന്ന് ജോക്കോവിച്ച് അറിയിച്ചു. 17 ഗ്രാന്‍ഡ്സ്ലാമുകള്‍ നേടിയിട്ടുണ്ട് നൊവാക് ജോക്കോവിച്ച്. ബള്‍ഗേറിയയുടെ ദിമിത്രോവ് ലോക 19ാം നമ്പര്‍ താരമാണ്. തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി തിങ്കളാഴ്ച ദിമിത്രോവ് പറഞ്ഞിരുന്നു. ക്രൊയേഷ്യയുടെ കോറിക്കിനും സെര്‍ബിയയുടെ ട്രോയ്കിക്കും ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്.


Next Story

Related Stories