TopTop
Begin typing your search above and press return to search.

സീസണിലെ ആദ്യ ജയത്തിന് ശേഷം ലോക ഒന്നാം നമ്ബര്‍ ബാഡ്മിന്റണ്‍ താരം കെന്റോ മൊമോട്ടയ്ക്ക് വാഹനപകടത്തില്‍ പരിക്കേറ്റു

സീസണിലെ ആദ്യ ജയത്തിന് ശേഷം ലോക ഒന്നാം നമ്ബര്‍ ബാഡ്മിന്റണ്‍ താരം കെന്റോ മൊമോട്ടയ്ക്ക് വാഹനപകടത്തില്‍ പരിക്കേറ്റു

മലേഷ്യയില്‍ തിങ്കളാഴ്ച നടന്ന വാഹനാപകടത്തില്‍ ജപ്പാന്‍ ബാഡ്മിന്റണ്‍ ലോക ഒന്നാം നമ്ബര്‍ താരം കെന്റോ മൊമോട്ടയ്ക്ക് പരിക്കേറ്റു. മലേഷ്യ മാസ്റ്റേഴ്‌സില്‍ ഈ സീസണിലെ ആദ്യ വിജയം നേടിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് താരത്തിന് അപകടം സംഭവിച്ചത്. കാറില്‍ ക്വാലാലംപുര്‍ വിമാനത്താവളത്തിലേക്ക് പോകവേ ഹൈവേയില്‍ വച്ച്‌, മുന്നില്‍ പോകുകയായിരുന്ന ലോറിയുടെ പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കെന്റോ മൊമൊറ്റയടക്കം പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ കെന്റോ മൊമൊറ്റയുടെ മൂക്കിന് പരിക്കേറ്റതായും റിപോര്‍ട്ടുകള്‍ പറയുന്നു. പരിക്കേറ്റതോടെ താരത്തിന്റെ ടോക്കിയോ ഒളിമ്ബിക്സിനുള്ള തയ്യാറെടുപ്പുകള്‍ക്ക് തിരിച്ചടിയായി.

മുന്‍ ലോക ചാമ്ബ്യന്‍ വിക്ടര്‍ അക്സെല്‍സെനിനെ തോല്‍പ്പിച്ചാണ് മൊമോട്ട ഈ വര്‍ഷത്തെ കിരീടക്കുതിപ്പിന് മലേഷ്യ മാസ്റ്റേഴ്സിലൂടെ തുടക്കമിട്ടത്. കഴിഞ്ഞ വര്‍ഷം 10 കിരീടങ്ങള്‍ നേടിയ താരം തകര്‍പ്പന്‍ ഫോമില്‍ കളി തുടരുകയാണ്. ഈവര്‍ഷം ഒളിമ്ബിക്സ് നടക്കാനിരിക്കെ ജപ്പാന്റെ ഉറച്ച മെഡല്‍പ്രതീക്ഷ കൂടിയാണ് മൊമോട്ട. താരം എത്രയും പെട്ടെന്ന് കളിക്കളത്തില്‍ തിരിച്ചുവരുമെന്ന് മൊമോട്ടയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.


Next Story

Related Stories