TopTop
Begin typing your search above and press return to search.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യക്കും ഓസിസിനും പിന്നില്‍ നേട്ടം കൊയ്ത് ഇംഗ്ലണ്ട്‌

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യക്കും ഓസിസിനും പിന്നില്‍ നേട്ടം കൊയ്ത് ഇംഗ്ലണ്ട്‌

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ 269 റണ്‍സിന്റെ വിജയത്തോടെ ഇംഗ്ലണ്ട് ഐസിസി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ (ഡബ്ല്യുടിസി) മൂന്നാം സ്ഥാനത്തെത്തി. മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിലെ ഈ വിജയത്തോടെ, വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് 2-1 ന് നേടി. ഇംഗ്ലണ്ട് ഇപ്പോള്‍ 226 പോയിന്റിലാണ്, ഇന്ത്യ (360 പോയിന്റ്), ഓസ്‌ട്രേലിയ (296) എന്നിവരാണ് ഇംഗ്ലണ്ടിന് മുന്നിലുള്ളത്. വെസ്റ്റ് ഇന്‍ഡീസ് 40 പോയിന്റുമായി ഏഴാം സ്ഥാനത്താണ്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ വിന്‍ഡീസ് വിജയിച്ചിരുന്നുവെങ്കിലും രണ്ടും മൂന്നും ടെസ്റ്റുകളില്‍ തോല്‍വി നേരിട്ടു. ഈ പരമ്പര വിജയത്തോടെ ഇംഗ്ലണ്ടിന് വിസ്ഡന്‍ ട്രോഫി തിരിച്ചുപിടിക്കാന്‍ കഴിഞ്ഞു. മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിലെ വിക്കറ്റ് നേട്ടത്തോടെ ടെസ്റ്റില്‍ 500 വിക്കറ്റുകള്‍ രജിസ്റ്റര്‍ ചെയ്ത ഏഴാമത്തെ ബൗളറായി സ്റ്റുവര്‍ട്ട് ബ്രോഡും മാറി.

146 പോയിന്റുമായാണ് ഇംഗ്ലണ്ട് പരമ്പര ആരംഭിച്ചത്.ന്യൂസിലാന്‍ഡിന്റെ 180 നേക്കാള്‍ 34 പോയിന്റുകള്‍ കുറവ്. നേരത്തെ ചാമ്പ്യന്‍ഷിപ്പില്‍ ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് 2-2 ന് സമനിലയില്‍ പിരിഞ്ഞപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാല് മത്സരങ്ങളുടെ പരമ്പര 3-1 ന് ഇംഗ്ലണ്ട് നേടിയിരുന്നു.

വെസ്റ്റ് ഇന്‍ഡീസ് കഴിഞ്ഞ പരമ്പരയില്‍ മുമ്പ് ഇന്ത്യയ്ക്കെതിരായ മത്സരത്തില്‍ 2-0 ന് പരാജയപ്പെട്ടിരുന്നു. ഓഗസ്റ്റ് 5 മുതല്‍ മാഞ്ചസ്റ്ററില്‍ നടക്കുന്ന ആദ്യ മത്സരത്തോടെ ആരംഭിക്കുന്ന പാക്കിസ്ഥാനെതിരായ അടുത്ത പരമ്പരയ്ക്ക് ഇംഗ്ലണ്ട് ഒരുങ്ങുകയാണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ സതാംപ്ടണില്‍. ഡബ്ല്യുടിസിയുടെ ഓരോ സീരീസിനും 120 പോയിന്റുകളാണ് ടീമുകള്‍ക്ക് ലഭിക്കുന്നത്. രണ്ട് ടെസ്റ്റ് പരമ്പരയിലെ ഓരോ മത്സരത്തിനും 60 മുതല്‍ അഞ്ച് ടെസ്റ്റ് പരമ്പരയിലെ ഓരോ മത്സരത്തിനും 24 വരെയാണ് പോയിന്റുകള്‍.

Next Story

Related Stories