TopTop
Begin typing your search above and press return to search.

ചാഹലിനെ ജാതീയമായി അധിക്ഷേപിച്ചു; മാപ്പ് അപേക്ഷിച്ച് യുവരാജിന്റെ പ്രതികരണം

ചാഹലിനെ ജാതീയമായി അധിക്ഷേപിച്ചു; മാപ്പ് അപേക്ഷിച്ച് യുവരാജിന്റെ പ്രതികരണം

ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസ്വേന്ദ്ര ചാഹലിനെതിരെ ജാതീയ അധിക്ഷേപം നടത്തിയ സംഭവത്തില്‍ ക്ഷമാപണം നടത്തി യുവരാജ് സിംഗ്. യുവരാജിന്റെ വിവാദ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദളിത് സംഘടനകളും ഒരു വിഭാഗം ആരാധകരും രംഗത്തെത്തിയിരുന്നു. യുവരാജിനെതിരെ ദളിത് ആക്റ്റിവിസ്റ്റും അഭിഭാഷകനുമായ രജത് കല്‍സന്‍ പരാതിയും നല്‍കിയിരുന്നു.

രോഹിത് ശര്‍മയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവ് സെഷനിടെയാണ് യുവരാജ് ചാഹലിനെ ജാതീയമായി അധിക്ഷേപിച്ചത്. ഇരുവരും തമ്മിലുള്ള ഇന്‍സ്റ്റഗ്രാം ലൈവിലെ വീഡിയോയില്‍ ചാഹലിനെ കളിയാക്കുന്ന ക്ലിപ്പ് വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ടിക് ടോക് പ്രേമത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് യുവി വിവാദ പരാമര്‍ശം നടത്തിയത്. താഴ്ന്ന ജാതിക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്ക് ചാഹലിനെ കളിയാക്കാനായി യുവി ഉപയോഗിച്ചു എന്നാണ് ആരോപണം.

വീഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ 'യുവരാജ് മാഫി മാംഗോ' (യുവരാജ് മാപ്പ് പറയണം) എന്ന ഹിന്ദി ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായിരുന്നു. യുവരാജിന് ജാതീയമായുള്ള ചിന്തകളെ തോല്‍പ്പിക്കാന്‍ ഇനിയുമായിട്ടില്ലെന്നും ഏറെ പ്രിയപ്പെട്ട യുവരാജില്‍ നിന്ന് ഇങ്ങനെ ഒരു പരാമര്‍ശം പ്രതീക്ഷിച്ചില്ലെന്നും ആരാധകര്‍ പറഞ്ഞു.

മനുഷ്യരെ ജായിയുടെയും, നിറത്തിന്റെയും ലിംഗത്തിന്റെയും പേരില്‍ തരം തിരിച്ച് കാണുന്ന രീതിയില്‍ വിശ്വസിക്കുന്നില്ലെന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് യുവരാജിന്റെ ട്വീറ്റ്. ''ജാതി, നിറം, വര്‍ഗം, ലിംഗം എന്നിവയുടെ പേരില്‍ മനുഷ്യരെ തരംതരിക്കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഈ കുറിപ്പിലൂടെ വ്യക്തമാക്കാന്‍ പോകുന്നതും അതാണ്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് ഞാനിപ്പോള്‍ നിലകൊള്ളുന്നത്. ഒരോ വ്യക്തിയേയും ഞാന്‍ ബഹുമാനിക്കുന്നു. ഓരോ ജീവനും മഹത്തരമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ സുഹൃത്തുമായി നടത്തിയ സംഭാഷണം പലരേയും തെറ്റിദ്ധരിപ്പിച്ചെന്ന് ഞാന്‍ മനസിലാക്കുന്നു. ഉത്തരവാദിത്തപ്പെട്ട ഇന്ത്യന്‍ പൗരനെന്ന നിലയില്‍ എന്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയെങ്കിന്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു.'' യുവരാജ് ട്വിറ്ററില്‍ കുറിച്ചു.

<blockquote class="twitter-tweet"> <p lang="und" dir="ltr"><a href="https://t.co/pnA2FMVDXD">pic.twitter.com/pnA2FMVDXD</a></p>— yuvraj singh (@YUVSTRONG12) <a href="https://twitter.com/YUVSTRONG12/status/1268810700429897728?ref_src=twsrc^tfw">June 5, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>
Next Story

Related Stories