TopTop
Begin typing your search above and press return to search.

'ആരും ആ ആറ് സിക്സുകളെ കുറിച്ച് പറയരുത്'; ബ്രോഡിന്റെ നേട്ടത്തിന് കൈയ്യടിക്കാന്‍ യുവിയും

ആരും ആ ആറ് സിക്സുകളെ കുറിച്ച് പറയരുത്; ബ്രോഡിന്റെ നേട്ടത്തിന് കൈയ്യടിക്കാന്‍ യുവിയും

2007 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ട്വന്റി20 ലോകകപ്പിലെ യുവരാജിന്റെ ഒരോവറിലെ ആറ് സിക്‌സര്‍ ആരാധകര്‍ക്ക് മറക്കാന്‍ കഴിയുന്നതല്ല. അന്ന് ഫ്‌ളിന്റോഫുമായി മൈതാനത്ത് വാക്ക് തര്‍ക്കമുണ്ടായപ്പോള്‍ യുവി കലി തീര്‍ത്തത് പിന്നീടെത്തിയ ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനോടായിരുന്നു. ബ്രോഡിന്റെ ഓവറിലെ ആറ് പന്തുകളും അതിര്‍ത്തി കടത്തി യുവരാജ്. ഇപ്പോഴിതാ ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് നേട്ടം പിന്നിട്ട ബ്രോഡിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവരാജ് സിങ്. ഇന്ന് ആരും ആ ആറ് സിക്സുകളെ കുറിച്ച് പറയരുത് എന്ന് ആവശ്യപ്പെട്ടാണ് ബ്രോഡിന് യുവി ആശംസ നേരുന്നത്.

സോഷ്യല്‍ മീഡിയയിലാണ് യുവരാജ് ബ്രോഡിന് ആശംസകള്‍ നേര്‍ന്നത്. ടെസ്റ്റില്‍ യുവരാജിനെതിരെ പന്തെറിഞ്ഞ് മടങ്ങുന്ന ബ്രോഡിന്റെ ഫോട്ടോ സഹിതമാണ് യുവിയുടെ ട്വീറ്റ് ''ഞാനെന്തെങ്കിലും ബ്രോഡിനെ കുറിച്ച് പറയുമ്പോഴെല്ലാം ആളുകള്‍ ലോകകപ്പില്‍ ഒരോവറിലെ ആറ് സിക്സുകളുമായി ബന്ധപ്പെടുത്താറുണ്ട്. ഇന്ന് ഞാന്‍ എന്റെ ആരാധകരോട് പറയുന്നത് ബ്രോഡിന്റെ നേട്ടത്തിനായി കയ്യടിക്കാനാണ്. ടെസ്റ്റില്‍ 500 വിക്കറ്റ് എന്നുള്ളത് തമാശയല്ല. അര്‍പ്പണ ബോധവും കഠിനാധ്വാനവും ഉറച്ച തീരുമാനങ്ങളും ഉണ്ടാവുമ്പോള്‍ മാത്രമെ ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കാന്‍ കഴിയൂ. ബ്രോഡ്... നിങ്ങളൊരു ഇതിഹാസമാണ്...'' യുവി കുറിച്ചിട്ടു. യുവിയുടെ പോസ്റ്റ് വായിക്കാം.

വിന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റിനെ പുറത്താക്കിയാണ് ബ്രോഡ് 500 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, റിക്കി പോണ്ടിംഗ് തുടങ്ങിയവര്‍ ബ്രോഡിന്റെ നേട്ടത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

<blockquote class="twitter-tweet"> <p lang="en" dir="ltr">I"m sure everytime I write something about <a href="https://twitter.com/StuartBroad8?ref_src=twsrc^tfw">@StuartBroad8</a>, people relate to him getting hit for 6 sixes! Today I request all my fans to applaud what he has achieved! 500 test wickets is no joke-it takes hard work, dedication & determination. Broady you"re a legend! Hats off 👊🏽🙌🏻 <a href="https://t.co/t9LvwEakdT">pic.twitter.com/t9LvwEakdT</a></p>— Yuvraj Singh (@YUVSTRONG12) <a href="https://twitter.com/YUVSTRONG12/status/1288370088223989760?ref_src=twsrc^tfw">July 29, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories