ഇംഗ്ലണ്ട് ലോകകപ്പിലെ ഇന്ത്യന്‍ ടീം സെലക്ഷനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്. പരിചയസമ്പത്ത് കുറഞ്ഞ മധ്യനിരയാണ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായതെന്നും യുവ്രാജ് പറഞ്ഞു. മധ്യനിരയിലേക്ക് അവര്‍ എന്നെ പരിഗണിച്ചില്ല. അമ്പാട്ടി റായിഡുവിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിലും നിരാശയുണ്ടാക്കി യുവരാജ് ഡല്‍ഹിയില്‍ പറഞ്ഞു. ഏഷ്യാ കപ്പിലെ മികച്ച പ്രകടനത്തിന് ശേഷം ഇന്ത്യയുടെ മിഡില്‍ ഓര്‍ഡര്‍ ബാറ്റ്സ്മാനായി റായുഡുവിനെ ആണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിന് ശേഷം അദ്ദേഹത്തെ ലോകകപ്പ് ടീമില്‍ ഉള്പ്പെടുത്തെണ്ടാന്ന് തീരുമാനിക്കുകയായിരുന്നു. ലോകകപ്പില്‍ മിഡില്‍ ഓര്‍ഡര്‍ വേഷങ്ങള്‍ക്കായി വിജയ് ശങ്കര്‍, റിഷഭ് പന്ത് തുടങ്ങി പരിചയസമ്പന്നരല്ലാത്ത കളിക്കാരെ തിരഞ്ഞെടുക്കുന്നതിന് പിന്നിലെ ടീം മാനേജ്മെന്റിന്റെ ചിന്തയെ യുവരാജ് സിംഗ് ചോദ്യം ചെയ്തു. 2003 ലോകകപ്പിനായി ഒരുങ്ങുന്ന സമയത്ത് എല്ലാ ടൂര്‍ണമെന്റുകളിലും ഒരു ടീമിനെ തന്നെയാണ് കളിപ്പിച്ചത്. മധ്യനിരയില്‍ ആ സമയം കളിച്ചിരുന്ന എനിക്കും മുഹമ്മദ് കൈഫിനും ആ സമയം ആവശ്യത്തിന് അനുഭവ സമ്പത്തുണ്ടായിരുന്നു യുവി പറഞ്ഞു.
അമ്പട്ടി റായുഡുവിനെ ഒഴിവാക്കി ലോകകപ്പില്‍ വിജയ് ശങ്കറിന് കൊണ്ടു വന്നു. പരിചയ സമ്പന്നത കുറഞ്ഞ വിജയ് ശങ്കര്‍ പരിക്കേറ്റ് പുറത്ത് പോയപ്പോള്‍ വളരെ കുറച്ച് മത്സരങ്ങള്‍ കളിച്ച റിഷഭ് പന്തിനെ ടീമിലെടുത്തു. ഇത്രയും കുറവ് മത്സരപരിചയമുള്ള ടീമുമായി നമ്മള് ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കും എന്ന് എങ്ങനെ പ്രതീക്ഷിക്കാനാണെന്ന് യുവി ചോദിക്കുന്നു. ദിനേശ് കാര്‍ത്തിക്കിനെ ടീം കൈകാര്യം ചെയ്ത വിധത്തേയും യുവി വിമര്‍ശിച്ചു.
ഒട്ടും പ്രതീക്ഷിക്കാതെയാണ് കാര്‍ത്തിക്കിന് ലോകകപ്പ് സെമി ഫൈനലില്‍ ഇടം ലഭിച്ചത്. എന്നാല്‍ ബാറ്റിംഗ് ഓര്‍ഡര്‍ സംബന്ധിച്ച് കാര്‍ത്തിക്കിനും ധാരണയുണ്ടയില്ല. പരിചയസമ്പന്നനായ ബാറ്റ്സ്മാനായ എംഎസ് ധോണിയെപ്പോലുള്ള ഒരാളെ ഏഴാം സ്ഥാനത്ത് ബാറ്റ് ചെയ്യിച്ചു. ബാറ്റിംഗ് ക്രമത്തെക്കുറിച്ച് വ്യക്തതയുണ്ടായില്ല. വലിയ മത്സരങ്ങളില്‍ നിങ്ങള്‍ക്ക് ഇത് ഒഴിവാക്കാമായിരുന്നു. രോഹിത്തും കോഹ് ലിയും ഫോമിലായതിനാല്‍ മറ്റുള്ളവര്‍ക്ക് അവര്‍ക്ക് പിന്തുണ നല്കിയാല് മതി എന്ന് മാത്രമാണ് ടീം മാനേജ്മെന്റ് ധരിച്ചിരുന്നത്.
48 റണ്‍സായിരുന്നു ഇന്ത്യയ്ക്കായി നാലാം നമ്പറില്‍ ബാറ്റ് ചെയ്ത താരത്തിന്റെ ഉയര്‍ന്ന സ്കോര്‍. ഇന്ത്യയുടെ ലോകകപ്പ് ഒരുക്കം ഒരു സമ്പൂര്‍ണ പരാജയമായിരുന്നു. രോഹിത്തും കോഹ് ലിയും ഫോമിലായതിനാല്‍ മറ്റുള്ളവര്‍ക്ക് അവര്‍ക്ക് പിന്തുണ നല്കിയാല് മതി എന്ന് മാത്രമാണ് ടീം മാനേജ്മെന്റ് ധരിച്ചിരുന്നത്. 2003, 2007, 2015 വര്‍ഷങ്ങളില്‍ ലോകകപ്പ് നേടിയ ഓസ്ട്രേലിയന്‍ ടീമിനെ നോക്കൂ അവര്‍ക്ക് എല്ലായ്പ്പോഴും മിഡില്‍ ഓര്‍ഡറില്‍ മികച്ച ബാറ്റ്സ്മാന് ഉണ്ടായിരുന്നു യുവരാജ് പറഞ്ഞു.
2011 ലെ ലോകകപ്പ് ജേതാക്കളായ ടീമില്‍ നിന്ന് ധാരാളം കളിക്കാര്‍ ഓസ്ട്രേലിയയും ന്യൂസിലന്‍ഡും സംയുക്തമായി ആതിഥേയത്വം വഹിച്ച 2015 ലോകകപ്പില്‍ പങ്കെടുക്കേണ്ടതായിരുന്നുവെന്ന് ഇന്ത്യയുടെ വെറ്ററന്‍ ഓഫ് സ്പിന്നര്‍ ഹര്ഭജന് പറഞ്ഞു. താനും, യുവരാജ് സിംഗ്, ഗൗതം ഗംഭീര്‍, വീരേന്ദര്‍ സെവാഗ് 2015 ലോകകപ്പിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടവരായിരുന്നു. ഞങ്ങളെ എല്ലാവരെയും മാറ്റിനിര്‍ത്തുന്നതിന്റെ അജണ്ട എന്താണെന്ന് എനിക്കറിയില്ല, ''ഹര്ഭജന് സിംഗ് അജണ്ട ആജ് ടക്കില്‍ പറഞ്ഞു. 2015 ലോകകപ്പില്‍ ആതിഥേയരായ ഓസ്ട്രേലിയയാണ് സെമി ഫൈനലില്‍ ഇന്ത്യയെ പുറത്താക്കിയത്.