TopTop
Begin typing your search above and press return to search.

'ഡബിള്‍ സെഞ്ച്വറി നേടി വന്നപ്പോഴും എല്ലാവര്‍ക്കും നിരാശ'; കാരണം വെളിപ്പെടുത്തി രോഹിത് ശര്‍മ്മ


സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്കും വീരേന്ദര്‍ സെവാഗിനും ശേഷം ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടിയ താരമാണ് രോഹിത് ശര്‍മ. 2013ല്‍ ഓസ്‌ട്രേലിയക്കെതിരേ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആദ്യ ഇരട്ട സെഞ്ചുറി നേടി പുറത്തായി ഡ്രസിംഗ് റൂമില്‍ എത്തിയപ്പോള്‍ ഉണ്ടായ അനുഭവം പറയുകയാണ് രോഹിത് ശര്‍മ. ഇരട്ട സെഞ്ച്വറി നേടി ഡ്രസിങ് റൂമില്‍ എത്തിയപ്പോള്‍ മുന്നു നാലു കളിക്കാരില്‍ വലിയ നിരാശയാണ് പ്രകടനമായതെന്ന് രോഹിത് പറയുന്നു.

മത്സരത്തില്‍ രോഹിത് ശര്‍മ പുറത്താകുമ്പോള്‍ ഇന്നിങ്സില്‍ 3 പന്തുകൂടി ശേഷിക്കുന്നുണ്ടായിരുന്നു. രോഹിത് ഡബിള്‍ നേടുമെന്നും സെവാഗിന്റെ 219 റണ്‍സ് എന്ന റെക്കോര്‍ഡ് തകര്‍ക്കുമെന്നുമായിരുന്നു ഇന്ത്യന്‍ ഡ്രസ്സിങ് റൂമിലെ പ്രതീക്ഷ. എന്നാല്‍ 209 റണ്‍സിന് രോഹിത് പുറത്താകുകയായിരുന്നു. യുവരാജ് സിങ്, ശിഖര്‍ ധവാന്‍ എന്നിവര്‍ക്ക് താന്‍ സേവാഗിന്റെ റെക്കോര്‍ഡ് മറികടക്കുമെന്നായിരുന്നു പ്രതീക്ഷ.

എന്നാല്‍ തൊട്ടടുത്ത വര്‍ഷം തന്നെ രോഹിത് സേവാഗിന്റെ റെക്കോര്‍ഡ് തകര്‍ക്കുകയും ചെയ്തു. ഓസ്ട്രേലിയയ്ക്കെതിരെ തന്നെ 264 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. ഏകദിന ക്രിക്കറ്റിലെ ഉയര്‍ന്ന സ്‌കോര്‍ ആയി അത് ഇന്നും നിലനില്‍ക്കുന്നു. 2017ല്‍ ശ്രീലങ്കയ്ക്കെതിരെയും രോഹിത് ഡബിള്‍ സെഞ്ച്വറി നേടി. 208 റണ്‍സായിരുന്നു നേട്ടം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 2010ല്‍ ഗ്വാളിയോറിലായിരുന്നു സച്ചിന്റെ ചരിത്രനേട്ടം. 2011ല്‍ വെസ്റ്റിന്‍ഡീസിനെതിരെ സെവാഗും ഡബിള്‍ നേടി അതിശയിപ്പിച്ചു.


Next Story

Related Stories