TopTop
Begin typing your search above and press return to search.

'ഞാന്‍ ഹിന്ദുവായതില്‍ അഭിമാനിക്കുന്നു'; ഉമര്‍ അക്മലിന്റെ വിലക്ക് വെട്ടിക്കുറച്ചതില്‍ പ്രതിഷേധം അറിയിച്ച് ഡാനിഷ് കനേരിയ

പാകിസ്ഥാന്‍ ബാറ്റ്‌സ്മാന്‍ ഉമര്‍ അക്മലിന്റെ വിലക്ക് 18 മാസമായി കുറക്കാനുളള പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (പിസിബി) തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ താരം ഡാനിഷ് കനേരിയ. ക്രിക്കറ്റില്‍ വിലക്കു നേരിടുന്ന തന്റെ അപേക്ഷകള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ തള്ളിക്കളയുകയായിരുന്നെന്നും കനേരിയ ട്വിറ്ററില്‍ ആരോപിച്ചു. ഡാനിഷ് കനേരിയയുടെ കാര്യത്തില്‍ മാത്രം വിട്ടുവീഴ്ചകള്‍ വേണ്ടെന്ന രീതി. മറ്റുള്ളവരുടെ കാര്യത്തില്‍ അങ്ങനെയല്ല മുന്‍ പാക് സ്പിന്നര്‍ ട്വിറ്ററില്‍ ആരോപിച്ചു.

വിട്ടുവീഴ്ചകള്‍ മറ്റുള്ളവരിലല്ല ഡാനിഷ് കനേരിയയില്‍ മാത്രമേ ബാധകമാകൂ, ഇതിനുള്ള കാരണമെന്തെന്ന് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ?,എനിക്ക് ആജീവനാന്ത വിലക്ക് ലഭിക്കുന്നു മറ്റുള്ളവര്‍ക്ക് ഇല്ല. നയങ്ങൾ മതം, നിറം, ശക്തമായ പശ്ചാത്തലം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണോ?, ഞാന്‍ ഹിന്ദുവാണ്, അതില്‍ അഭിമാനിക്കുന്നു, അതാണ് എന്റെ പശ്ചാത്തലവും എന്റെ ധര്‍മ്മം, ''കനേരിയ ട്വീറ്റ് ചെയ്തു.

പാകിസ്താന്‍ മുന്‍ സുപ്രീം കോടതി ജഡ്ജി ഫാകിര്‍ മുഹമ്മദ് ഖോഖര്‍ അക്മലിന്റെ മൂന്നുവര്‍ഷത്തെ സസ്പെന്‍ഷന്‍ 18 മാസമായി കുറച്ചിരുന്നു. വാതുവെയ്പ് സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടും റിപ്പോര്‍ട്ട് ചെയ്യാതെ പിസിബിയുടെ അഴിമതി വിരുദ്ധ കോഡ് ലംഘിച്ചതിനാണ് ഉമര്‍ അക്മലിനെ വിലക്കിയത്. ഏപ്രില്‍ 27 ന്‌ അച്ചടക്ക സമിതി ചെയര്‍മാന്‍ ജസ്റ്റിസ് (റിട്ട.) ഫസല്‍-ഇ-മിറാന്‍ ചൗഹാന്‍ അക്മലിനെ മൂന്ന് വര്‍ഷത്തേക്കാണ്‌ വിലക്കിയത്. 2009ല്‍ ഇംഗ്ലണ്ട് കൗണ്ടി ടീമായ എസെക്സിനു വേണ്ടി കളിക്കുമ്പോള്‍ വാതുവെപ്പ് നടത്തിയെന്ന കേസിലാണ് കനേരിയക്ക് മേല്‍ വിലക്ക് വരുന്നത്. വിലക്ക് നീക്കണം എന്നാവശ്യപ്പെട്ട് കനേരിയ പാക് ക്രിക്കറ്റ് ബോര്‍ഡിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനെ സമീപിക്കാനായിരുന്നു മറുപടി.


Next Story

Related Stories