TopTop
Begin typing your search above and press return to search.

'ടി - ഷര്‍ട്ട് വേണോ എന്ന് സിദാന്‍ ചോദിച്ചു, നിന്റെ പെങ്ങളെ മതിയെന്ന് മറുപടി കൊടുത്തു: വെളിപ്പെടുത്തലുമായി മറ്റരാസി

ടി - ഷര്‍ട്ട് വേണോ എന്ന് സിദാന്‍ ചോദിച്ചു, നിന്റെ പെങ്ങളെ മതിയെന്ന് മറുപടി കൊടുത്തു: വെളിപ്പെടുത്തലുമായി മറ്റരാസി

2006 ലെ ഫിഫ ലോകകപ്പില്‍ ഇറ്റലിയും ഫ്രാന്‍സും തമ്മിലുള്ള കലാശ പോരാട്ടത്തില്‍ നടന്ന സംഭവങ്ങള്‍ ഫുട്‌ബോള്‍ ലോകത്തിന് മറക്കാന്‍ കഴിയുന്നതല്ല. അന്താരാഷ്്ട്ര ഫുട്‌ബോളിലെ സിദാന്റെ അവസാന മത്സരമായിരുന്നു അത്. മത്സരത്തിലെ അധിക സമയത്തില്‍ മറ്റരാസിയെ തലകൊണ്ട് ഇടിച്ചിട്ടതിന് പിന്നാലെ സിദാന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിരുന്നൂ. ശേഷം മത്സരത്തി് ഇറ്റലി വിജയിക്കുകയായിരുന്നു.

എന്നാല്‍ ലോകകപ്പിന് ശേഷവും ഏറെ ചര്‍ച്ചയായ വിഷയമായിരുന്നു മറ്റരാസി സിദാനെ എന്ത് പറഞ്ഞായിരിക്കും പ്രകോപ്പിപ്പിച്ചത് എന്നത്. എന്നാല്‍ അന്ന് എന്താണ് സംഭവിച്ചതെന്ന് ഇറ്റാലിയന്‍ മാധ്യമത്തോട് വെളിപ്പെടുത്തിയിരിക്കുകയാണ് മറ്റരാസി. താന്‍ സിദാന്റെ സഹോദരിയെ അപമാനിക്കുന്ന താരത്തില്‍ സംസാരിച്ചുവെന്നാണ് മറ്റരാസിയുടെ വെളിപ്പെടുത്തല്‍.

''ഫ്രാന്‍സിനായി സിദാന്‍ ആദ്യഗോള്‍ നേടിയതോടെ അദ്ദേഹത്തെ മാര്‍ക്ക് ചെയ്യേണ്ട ചുമതല എനിക്കായിരുന്നു. ഗട്ടൂസോയില്‍ നിന്നും ശകാരം കേള്‍ക്കാതിരിക്കാനായി ഞാന്‍ സിദാന്റെ ഷര്‍ട്ടില്‍ പിടിച്ചു. ഷര്‍ട്ട് കുറച്ചുകഴിഞ്ഞ് ഊരിത്തരാമെന്ന് സിദാന്‍ പറഞ്ഞു. എനിക്ക് വേണ്ടത് നിന്റെ സഹോദരിയെയാണെന്ന് ഞാന്‍ തിരിച്ചടിച്ചു'' - മറ്റരാസി പറഞ്ഞു. ഇതില്‍ പ്രകോപിതനായ സിദാന്‍ മുന്നോട്ട് നീങ്ങി തന്നെ തലകൊണ്ട് ഇടിച്ചുവീഴ്ത്തുകയായിരുന്നു. സിദാനെ ഫ്രഞ്ചുകാര്‍ പിന്തുണച്ചു. പക്ഷേ തനിക്കെതിരെ സ്വന്തം ആരാധകര്‍ വരെ രംഗത്തെത്തുകയായിരുന്നു, മറ്റരാസി കൂട്ടിച്ചേര്‍ത്തു.

സിദാന്റെ ഗോളിന് മറ്റരാസിയിലൂടെ ഇറ്റലി തിരിച്ചടിച്ചപ്പോള്‍ മത്സരം നിശ്ചിത സമയത്തും അധികസമയത്തും സമനിലയില്‍ പിരിഞ്ഞിരുന്നു. എന്നാല്‍ ഷൂട്ടൗട്ടില്‍ ഫ്രാന്‍സിന്റെ ഡേവിഡ് ട്രെസഗെക്ക് പിഴച്ചതോടെ കിരീടം ഇറ്റലി സ്വന്തമാക്കുകയായിരുന്നു.

Next Story

Related Stories